Latest NewsIndia

ഇന്ത്യയിലെ കർഷകർക്ക് അര്‍ഹതപ്പെട്ട വെള്ളം ഇനി പാകിസ്ഥാനിലേക്ക് ഒഴുകില്ല, പകരം ഹരിയാനയിലേക്ക് തിരിച്ചു വിടും : പ്രധാനമന്ത്രി

പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം പൂര്‍ണ്ണമായും ഹരിയാനക്ക് ലഭ്യമാക്കുമെന്നും കര്‍ഷകര്‍ക്ക് ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാന: പാക്കിസ്ഥാനിലേക്കുളള വെളളത്തിന്റെ ഒഴുക്ക് നിര്‍ത്തി ഹരിയാനയിലേക്ക് തിരിച്ചു വിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 70 വര്‍ഷമായി ഹരിയാനയിലെ കര്‍ഷകരുടെയും ഞങ്ങളുടെയും വെളളം പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്നു. എന്നാൽ ആ വെളളം പാകിസ്ഥാനിലേക്ക് ഒഴുക്ക് നിര്‍ത്തി നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടു വരും. ഇതിനായുളള പ്രവര്‍ത്തനം നമ്മുടെ സര്‍ക്കാര്‍ തുടങ്ങി.

‘ഒരു വിദേശ ഭരണാധികാരിക്ക് ഇന്ത്യയില്‍ വന്ന് ഞാന്‍ ബാബര്‍, ഞാനാണ് നിയമം എന്ന് പറയാന്‍ സാധിക്കില്ല,ബാബറിന്‍റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന്’ ഹിന്ദു സംഘടന: വാദം നാളെ അവസാനിക്കും

വെളളം ഇന്ത്യയുടെയും ഹരിയാനയിലെ കര്‍ഷകരുടേതുമാണ്. അതു കൊണ്ടാണ് നമ്മൾ നിങ്ങള്‍ക്കായി ഇതിനെതിരെ പോരാടുന്നത്.പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം പൂര്‍ണ്ണമായും ഹരിയാനക്ക് ലഭ്യമാക്കുമെന്നും കര്‍ഷകര്‍ക്ക് ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button