KeralaLatest NewsNews

ഭയപ്പാടിന്റെ കാലം കഴിഞ്ഞു ,ബിജെപിയാണ് ഇനി യഥാർത്ഥ ന്യൂനപക്ഷ സംരക്ഷകരെന്ന് അറിയാൻ തുടങ്ങിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശീധരൻ പിള്ള

ബിജെപിയും ആർഎസ്എസും ന്യൂനപക്ഷങ്ങളെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നവർ എന്ന യുഡിഎഫ് എൽഡിഎഫ് തന്ത്രം പൊളിയുന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ പി എസ് ശ്രീധരൻ പിള്ള. കുപ്രചരണത്തിലൂടെ മതന്യൂനപക്ഷങ്ങളെ ബിജെപിയിൽ നിന്ന് ഈകാലമത്രയും മതിൽകെട്ടി മറക്കുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുമെന്നും തെരഞ്ഞെടുപ്പുകൾ പോലും നടത്തില്ലെന്നും ആയിരുന്നു ഇടതു വലതു പ്രചാരണം. എന്നാൽ നരേന്ദ്ര മോദി മഹാഭൂരിപക്ഷതോടെ അധികാരത്തിൽ വന്നയുടൻ പറഞ്ഞത് ഭാരതത്തിലെ 130 കോടി ജനങ്ങളും എൻറെ കുടുംബാംഗങ്ങൾ ആണെന്ന് .കുറഞ്ഞ കാലം കൊണ്ട് തന്നെ ദരിദ്രർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കി ക്കഴിഞ്ഞു

രാഷ്ട്രീയ വൈരം തീർക്കാൻ മനുഷ്യമനസ്സുകളിൽ വിഷം നിറച്ച് അതിൽ നിന്ന് വിളവുകൾ കൊയ്യുകയായിരുന്നു ഇടതു വലതു മുന്നണികൾ , ഇതിനാണ് ഇപ്പോൾ മാറ്റമുണ്ടാകുന്നത് . മതന്യൂനപക്ഷങ്ങൾക്ക് ബിജെപി യിലേക്കുള്ള വഴിയിലെ ബ്ലോക്കുകൾ ഒന്നായി മാറുകയാണ്. ഇക്കാലമത്രയും തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് ന്യൂനപക്ഷങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു

ഓർത്തഡോക്സ് സഭ ബിജെപിക്ക് അനുകൂലമായ പരസ്യനിലപാട് എടുത്തുകഴിഞ്ഞത് തന്നെ ഇതിന്റെ തെളിവാണ്. മറ്റു പല ന്യൂനപക്ഷ വിഭാഗങ്ങളും ഈ നിലയിൽ ചിന്തിച്ചുതുടങ്ങി വര്ഗീയവാദി എന്ന് മുദ്ര കുത്തപ്പെട്ടിരുരുന്ന നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിൽനിന്ന് എത്തിയ സഭാനേതാക്കളെ സ്റ്റേറ്റ് ഗസ്റ്റായി സ്വീകരിച്ചത് മറ്റ് ഏത് സർക്കാർ ഇങ്ങനെ ചെയ്തിട്ടുണ്ട്

ന്യൂനപക്ഷ മനസ്സുകളിൽ നിന്ന് ബിജെപിയെ കുറിച്ചുള്ള പുകമറ മാറുന്ന ഈ ഉപതെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button