KeralaLatest NewsNewsIndia

പട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവന്റെ നടക്കാതെ പോയ ആഗ്രഹം സഫലമാക്കി; കശ്മീരിൽ വീരമൃത്യു വരിച്ച അഭിജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി

തിരുവനന്തപുരം: പട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവന്റെ നടക്കാതെ പോയ ആഗ്രഹം സഫലമാക്കിയ ധീര യോദ്ധാവ് അഭിജിത്തിന്‌ ജന്മനാടിന്റെ യാത്രാമൊഴി. കശ്മീരിലെ ബാരാമുള്ളയിൽ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ് അഭിജിത്ത് കൊല്ലപ്പെട്ടത്.

ALSO READ: ഹിന്ദുമഹാസഭാ നേതാവ്​ വിനയ്​ ദാമോദര്‍ സവര്‍ക്കറുടെ മൂല്യങ്ങള്‍ അറിയാതെയാണ്​ പ്രതിപക്ഷം അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്ന്​ പ്രധാനമന്ത്രി

വീട്ടിൽ സൗകര്യങ്ങൾ കുറവായതിനാൽ സമീപത്തെ ശ്രീനാരായണ ഹാളിലാണ് അഭിജിത്തിന്റെ മൃതദേഹം പൊതു ദർശനത്തിനു വയ്ക്കുന്നത്. കുട്ടിക്കാലം മുതൽ കമ്പക്കോട്ടെ അമ്മ വീട്ടിലായിരുന്നു അഭിജിത്ത് ഏറെയും ചെലവഴിച്ചിരുന്നത്. ഈ കടമുറി വീടിന്റെ സ്ഥാനത്ത് അടച്ചുറപ്പുള്ള ഒരു നല്ല വീട്. പിന്നെ അനുജത്തിയുടെ വിവാഹം. ഇങ്ങനെ സ്വപ്നങ്ങളേറെയായിരുന്നു അഭിജിത്തിന്. ഒന്നും യാഥാർഥ്യമായില്ല. ഇന്ന് അഭിജിത്തിന്റെ മൃതദേഹമെത്തുന്നത് ആ പഴയ കടമുറി വീട്ടിലേക്കു തന്നെ. 3 കൊച്ചു കടമുറികളും അടുക്കളയും ചേരുന്നതാണ് അഭിജിത്തിന്റെ ആയൂർ ഇടയത്തെ വീട്. പട്ടാളത്തിൽ ജോലി ലഭിച്ചതോടെ വായ്പയെടുത്ത് നല്ലൊരു വീടു നിർമിക്കാം എന്ന് അഭിജിത്ത് മനസ്സിൽ കണ്ടിരുന്നു.

ALSO READ: അപകട മരണം എന്ന് വിശ്വസിച്ച ബി ജെ പി നേതാവിന്റെ മരണം കൊലപാതകം; നിർണ്ണായക വിവരങ്ങൾ പുറത്ത്

മരിക്കുന്നതിനു മുൻപായി പുലർച്ചെ ഫോണിൽ അമ്മയോടു സംസാരിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ കോയിൻ ബോക്സിൽ നിന്നു വിളിച്ചാണ് 2 മിനിറ്റ് സംസാരിച്ചത്. മൂന്നു വർഷം മുൻപു പട്ടാളത്തിലേക്കു സിലക്‌ഷൻ ലഭിച്ചപ്പോഴും വീട്ടുകാർ ഏറെ സന്തോഷത്തോടെയാണ് യാത്രയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button