KeralaLatest NewsIndia

മരടിലെ നാലാമത്തെ ഫ്‌ളാറ്റായ ഗോള്‍ഡന്‍ കായലോരത്തിനെതിരെയും ക്രൈം ബ്രാഞ്ച് കേസെടുത്തു

ഇന്നലെ അറസ്റ്റിലായ ഫ്ലാറ്റ് നിര്‍മാതാക്കള്‍ ജാമ്യത്തിന് നീങ്ങുന്നുണ്ടെന്നാണ് സൂചന. രണ്ട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ ഒളിവില്‍ പോയതായും സംശയിക്കുന്നു.

കൊച്ചി : മരടിലെ മൂന്ന് ഫ്ലാറ്റുകള്‍ക്കെതിരെയും കേസെടുത്തത് പോലെ നാലമത്തെ ഫ്ലാറ്റായ ഗോള്‍ഡന്‍ കായലോരത്തിനെതിരെയും കേസെടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. നാല് നിര്‍മ്മാണക്കമ്പനികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ അറസ്റ്റിലായ ഫ്ലാറ്റ് നിര്‍മാതാക്കള്‍ ജാമ്യത്തിന് നീങ്ങുന്നുണ്ടെന്നാണ് സൂചന. രണ്ട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ ഒളിവില്‍ പോയതായും സംശയിക്കുന്നു.

ഒരാളുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവര്‍ക്ക് കൊടുക്കുന്നുവെന്നത് സംശയാസ്പദം: ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

മറ്റ് മൂന്ന് ഫ്ലാറ്റുകളിലെയും താമസക്കാര്‍ നിര്‍മാതാക്കള്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന് പരാതി നല്‍കിയിരുന്നു. അതിനാലാണ് അവർക്കെതിരെ നടപടിയെടുക്കാനായത്. എന്നാല്‍ ഇതുവരെയും ഗോള്‍ഡന്‍ കായലോരത്തിനെതിരെയോ നിര്‍മാതാക്കള്‍ക്കെതിരെയോ ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല. അതിനാലാണ് ഗോള്‍ഡന്‍ കായലോരത്തിനെതിരെ ക്രൈം ബ്രാഞ്ച് സ്വമേധയാ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button