KeralaLatest NewsNews

ആരോഗ്യ പദ്ധതി; കേരളത്തിലെത്തിയപ്പോഴുണ്ടായ നിരാശ നിറഞ്ഞ അനുഭവം പങ്കുവച്ച്‌ നോബേല്‍ സമ്മാന ജേതാവ്

തിരുവനന്തപുരം: നോബേല്‍ സമ്മാനജേതാവായ അഭിജിത് ബാനര്‍ജിയും ഭാര്യ എസ്‌തേര്‍ ദുഫ്‌ലോയും കേരളത്തിലെത്തിയപ്പോഴുണ്ടായ നിരാശ നിറഞ്ഞ അനുഭവം പങ്കുവെച്ചിരിക്കുന്നത് ചർച്ചയായിരിക്കുകയാണ്. ആരോഗ്യ പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഇരുവരും കേരളത്തിൽ എത്തിയത്.

ALSO READ: ഉപതെരഞ്ഞെടുപ്പ്: മണ്ഡലത്തിൽ താമര വിരിയും മുമ്പേ ആയിരം താമരപ്പൂക്കളുമായി അവർ എത്തി

2017 ജനുവരി 23ന് പ്രസിദ്ധീകരിച്ച ‘ഇക്കണോമിക്‌സ് ആസ് പ്ലംബര്‍’ എന്ന തന്റെ പ്രബന്ധത്തിലാണ് എസ്തര്‍ ദുഫ്‌ലോ കേരളത്തിലുണ്ടായ അനുഭവം വിവരിക്കുന്നത്. ഐഎംഎഫിന്റെ മുഖ്യസാമ്ബത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യ ഉപദേഷ്ടാവായിരിക്കുമ്ബോള്‍ 2016ലായിരുന്നു ഇരുവരും കേരളത്തിലെത്തിയത്.

ഇരുവരുടേയും സന്ദർശനം ഗീതാഗോപിനാഥിനൊപ്പമായിരുന്നു സന്ദര്‍ശനം. ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് തങ്ങളെ കേരളത്തിലേക്ക് ക്ഷണിച്ചതെന്ന് എസ്‌തേര്‍ ദുഫ്‌ലോ കുറിപ്പില്‍ പറയുന്നു.വയോജനങ്ങളുടെ എണ്ണം വര്‍ധിച്ചതും ജീവിതശൈലീരോഗങ്ങളും ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ മറികടക്കാനുള്ള പദ്ധതിയെ സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ALSO READ: ഉത്തര്‍പ്രദേശിലെ എടിഎം കൗണ്ടറുകളിൽ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച്‌ പണം തട്ടൽ, കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം ഉന്നാവോ പോലീസിന്‍റെ പിടിയില്‍

എന്നാല്‍ ചര്‍ച്ച നിര്‍ണായക വിഷയങ്ങളിലേക്ക് നീങ്ങിയപ്പോഴേക്കും ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സെക്രട്ടറിയെ വിളിച്ചുകൊണ്ടുപോയെന്ന് എസ്‌തേര്‍ പറയുന്നു. ഞങ്ങളെ ഒരു വിരമിച്ച പ്രൊഫസറെയും ഡോക്ടറെയും ഏല്‍പിച്ചാണ് അദ്ദേഹം പോയത്. അവരായിരുന്നു നയത്തിന്റെ വിശദാംശങ്ങള്‍ക്ക് രൂപം നല്‍കേണ്ടിയിരുന്നത്. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെപ്പറ്റി ഞങ്ങള്‍ ഏതാനും ചോദ്യങ്ങള്‍ മുന്നോട്ടുവച്ചു. ശ്രദ്ധേയമായ കാര്യം എന്തെന്നാല്‍, ഈ ചോദ്യങ്ങള്‍ക്കൊന്നും അവര്‍ക്ക് ഉത്തരമില്ലെന്ന് മാത്രമല്ല, ഇതിനോട് അവര്‍ താല്‍പര്യംപോലും കാണിച്ചില്ല’ ദുഫ്‌ലോ കുറിക്കുന്നു.

തങ്ങളുടെ ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള താല്‍പര്യവും അവര്‍ കാണിച്ചില്ല. നയത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ഡോക്ടര്‍മാരെയും തദ്ദേശസ്ഥാപനങ്ങളെയും കൂടുതലൊന്നും ചെയ്യാന്‍ നിര്‍ബന്ധിക്കാനാകിലെന്ന മറുപടിയാണ് ‘വിദഗ്ധര്‍’ ആവര്‍ത്തിച്ചത്. മറ്റൊരു യോഗം കഴിഞ്ഞ് മൂന്നുമണിക്കൂറിന് ശേഷം തിരികെയെത്തുമ്ബോള്‍ അവര്‍ ഒരു പ്രോജക്ടര്‍ തയാറാക്കിയിരുന്നു. എന്നാല്‍ അവിടെ നടന്ന പ്രസന്റേഷന്‍ ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചുള്ളതായിരുന്നു. ഈ സംഭവത്തോടെ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്നത് പൊതുവെ ഒഴിവാക്കണമെന്ന് തനിക്ക് തോന്നിയെന്നും ദുഫ്‌ലോ എഴുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button