Latest NewsNewsIndia

സു​രക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയില്‍ സു​രക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടു. നാസിര്‍ ഗുല്‍സാര്‍ ചാദ്രൂ എന്ന അബൂഹന്നാന്‍, സാഹിദ്​ അഹ്​മദ്​ ലോണ്‍, ആഖിബ്​ അഹ്​മദ്​ ഹാജം എന്നിവരാണ്​ കൊല്ല​പ്പെട്ടത്​. അനന്ത്​നാഗ്​, ബിജ്​ബെഹര, കുല്‍ഗാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്​ ഇവര്‍. ജില്ലാ പൊലീസ്​ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ്​ ഏറ്റുമുട്ടല്‍ നടന്നതെന്ന്​ അധികൃതര്‍ പറഞ്ഞു.

Read also: അയോദ്ധ്യകേസില്‍ ഒത്തുതീര്‍പ്പിന് സാദ്ധ്യത തെളിയുന്നുവെന്ന് സൂചന,മദ്ധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നാളെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് റിപ്പോർട്ട്

അതേസമയം ദക്ഷിണ കശ്​മീരില്‍ ഛത്തിസ്​ഗഢില്‍ നിന്നുള്ള തൊഴിലാളി തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. ബെസോളിയില്‍ നിന്നുള്ള ​അടുപ്പ്​ നിര്‍മാണ തൊഴിലാളിയായ സേത്തികുമാര്‍ ആണ്​ കൊല്ലപ്പെട്ടത്​. മറ്റൊരാള്‍ക്കൊപ്പം നടന്നുപോകവെ ഇയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button