USALatest NewsNews

സിറിയയിലെ സൈനിക നടപടി തുർക്കി ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക

ന്യൂയോർക്ക്: സിറിയയിലെ സൈനിക നടപടി തുർക്കി ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക. തുർക്കി മന്ത്രാലയങ്ങൾക്ക് മീതെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. തുർക്കിയുടെ പ്രതിരോധ, ഊർജ മന്ത്രാലയങ്ങൾക്കും പ്രതിരോധ, ഊർജ, ആഭ്യന്തര മന്ത്രിമാർക്കും എതിരെയാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. തുർക്കി ഉടനടി വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ ഉപരോധം കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് മുന്നറിയിപ്പ് നൽകി.

ALSO READ: ഒരിക്കല്‍ രണ്ട് എംപിമാർ മാത്രമുണ്ടായിരുന്ന പാര്‍ട്ടിയാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് ഓര്‍മ്മ വേണം; മഞ്ചേശ്വരത്ത് തീപ്പൊരിയായി തേജസ്വി സൂര്യ

ഐഎസ് തീവ്രവാദത്തെ പരാജയപ്പെടുത്താനുള്ള നീക്കങ്ങളെ ദുർബലപ്പെടുത്തുകയാണ് തുർക്കി ചെയ്യുന്നതെന്നും സ്റ്റീവൻ നുച്ചിൻ കൂട്ടിച്ചേർത്തു. നേരത്തെ തുർക്കിയിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. തുർക്കിയുടെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായിരിക്കും ഉപരോധമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിൻ പറഞ്ഞു. മേഖലയെ അസ്ഥിരപ്പെടുത്തുന്നതും സാധാരണക്കാരുടെ ജീവൻ അപകടപ്പെടുത്തുന്നതുമാണ് തുർക്കി സർക്കാരിന്റെ നടപടികളെന്ന് നുച്ചിൻ പറഞ്ഞു.

ALSO READ: ഉത്തര്‍പ്രദേശിലെ എടിഎം കൗണ്ടറുകളിൽ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച്‌ പണം തട്ടൽ, കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം ഉന്നാവോ പോലീസിന്‍റെ പിടിയില്‍

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനെ ഫോണിൽ വിളിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ തന്നെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി പെൻസ് അറിയിച്ചു. തുർക്കി-സിറിയ അതിർത്തിയിലെ പ്രശ്നങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾക്ക് തുർക്കി തയ്യാറാകണമെന്നും മൈക്ക് പെൻസ് ആവശ്യപ്പെട്ടു. സിറിയയെ ആക്രമിക്കാനുള്ള അനുമതി തുർക്കിക്ക് അമേരിക്ക നൽകിയിട്ടില്ലെന്നും പെൻസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button