News

തണ്ണിമത്തനില്‍ നാരങ്ങാ നീരൊഴിച്ച് കുടിച്ചാലുള്ള അത്ഭുത ഫലങ്ങള്‍ ഇങ്ങനെ

പല വിധത്തില്‍ നമ്മളെ പ്രശ്നത്തിലാക്കുന്ന ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഈ ജ്യൂസ് ഏറെ സഹായകരമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയ്ക്കധികം സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ കഴിക്കുമ്‌ബോള്‍ അത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇന്നത്തെ കാലത്ത് രോഗങ്ങള്‍ ഒഴിഞ്ഞ സമയമില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ കഴിയുന്നു. തണ്ണിമത്തന്‍ ജ്യൂസില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് ഒന്നു കഴിച്ച് നോക്കൂ. ആരോഗ്യവും ഉന്മേഷവും എല്ലാം വളരെയധികം വര്‍ദ്ധിക്കുന്നു.

ദിവസവും ഇത് കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം. മരുന്നില്ലാതെ മാറില്ലെന്ന് നമ്മള്‍ കരുതിയ പല രോഗങ്ങള്‍ക്കും ഉള്ള പരിഹാരമാണ് തണ്ണിമത്തന്‍ ജ്യൂസ്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും തണ്ണിമത്തന്‍ വളരെയധികം സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്. തണ്ണിമത്തന്‍ നാരങ്ങ നീര് ജ്യൂസ് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ മാറ്റമറിയാം. മാത്രമല്ല ആണുങ്ങളിലെ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയുന്നതിനും തണ്ണിമത്തന്‍ മുന്നില്‍ തന്നെയാണ്.

എല്ലുകള്‍ക്ക് ബലം

എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും തണ്ണിമത്തന്‍ സഹായിക്കുന്നു. ലിക്കോപ്പൈന്‍ കൂടുതലുള്ള പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. അതുകൊണ്ട് തന്നെ ഇത് എല്ലുകള്‍ക്ക് ബലം നല്‍കുന്നു. ശരീരത്തിലെ കാല്‍സ്യത്തെ പുനഃക്രമീകരിക്കാനും തണ്ണിമത്തന്‍ സഹായിക്കുന്നു. മാത്രമല്ല എല്ലിനും പല്ലിനും ഒരു പോലെ ബലവും ആരോഗ്യവും നല്‍കുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന കാര്യത്തിലും തണ്ണിമത്തന്‍ ആളത്ര പുറകിലല്ല. ഏതൊരു പഴം കഴിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി ആരോഗ്യഗുണങ്ങളാണ് തണ്ണിമത്തന്‍ നല്‍കുന്നത്. ഇത് റാഡിക്കല്‍ ഡാമേജ് ഇല്ലാതാക്കുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, ആമാശയ ക്യാന്‍സര്‍ തുടങ്ങിയവയെ എല്ലാം പ്രതിരോധിക്കുന്നു. എന്നും രാവിലെ വെറും വയറ്റില്‍ തണ്ണിമത്തന്‍ നാരങ്ങ ജ്യൂസ് ശീലമാക്കൂ. മാറ്റം അനുഭവിച്ചറിയാം.

കിഡ്നിയുടെ ആരോഗ്യം

കിഡ്നി രോഗങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ കണ്ട് വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ മുന്നിലാണ്. അതിന് പരിഹാരം കാണാന്‍ നാരങ്ങാ തണ്ണിമത്തന്‍ ജ്യൂസ് സഹായിക്കുന്നു. ഇത് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല ഇതോടൊപ്പം കിഡ്നി സ്റ്റോണ്‍ എന്ന പ്രശ്നത്തേയും അകറ്റുന്നു.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദം മൂലം പ്രശ്നത്തിലാകുന്ന രോഗികള്‍ക്ക് ആശ്വാസമാണ് തണ്ണിമത്തന്‍. രക്തസമ്മര്‍ദ്ദം മൂലം പലപ്പോഴും രക്തധമനികളിലുണ്ടാക്കുന്ന തടസ്സം ഇല്ലാതാക്കി രക്തത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുന്നതിന് തണ്ണിമത്തന് കഴിയുന്നു. തണ്ണിമത്തനും നാരങ്ങാ നീരും മിക്സ് ചെയ്യുമ്‌ബോള്‍ ഇത് രക്തസമ്മര്‍ദ്ദമെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാനും സഹായിക്കുന്നു.

തടി കുറയ്ക്കുന്നു

അമിതവണ്ണം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും തണ്ണിമത്തന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകളാണ് തണ്ണിമത്തനെ കൊണ്ട് തടി കുറക്കാന്‍ സഹായിക്കുന്നത്. ഇത് ശരീരത്തിലെ അടിഞ്ഞ് കൂടിയിട്ടുള്ള എല്ലാ കൊഴുപ്പുകളേയും ഇല്ലാതാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button