Life Style

പപ്പായയുടെ ഗുണങ്ങൾ മനസ്സിലാക്കാം

ശരീരഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവരും ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുന്നവരും തീര്‍ച്ചയായും പപ്പായയെ മാറ്റിനിര്‍ത്തില്ല. പപ്പായ സാധാരണയായി തൊലിയും വിത്തുകളും മാറ്റിയാണ് കഴിക്കാറ്. എന്നാല്‍ പപ്പായയുടെ വിത്തുകള്‍ പോഷകങ്ങളാല്‍ സമ്പന്നമാണ്. ആന്റി ഓക്‌സിഡന്റ്‌സുകളാല്‍ സമൃദ്ധമാണ് പപ്പായയുടെ വിത്തുകള്‍.
കൂടാതെ ഫോസ്ഫറസ്, കാല്‍ഷ്യം, മഗ്നീഷ്യം, നാരുകള്‍, പ്രോട്ടീനുകള്‍ എന്നിവ ഉയര്‍ന്ന തോതില്‍ തന്നെ ഇതില്‍ നിന്നും ലഭ്യമാകും.

ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നു. പപ്പായയുടെ വിത്തുകളിലെ ആന്റിബാക്ടീരിയല്‍ പ്രവര്‍ത്തനം ദഹനക്രിയ എളുപ്പമാക്കുന്നു. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഇ-കോളി,സാല്‍മൊണല്ല, സ്റ്റാഫിലോകോക്കസ് തുടങ്ങിയ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. വയറില്‍ ബാധിക്കുന്ന പലതരം അള്‍സറുകള്‍ തടയാനും പപ്പായയുടെ വിത്തുകള്‍ ഗുണം ചെയ്യുന്നു.

കിഡ്‌നിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. മരുന്നുകള്‍ കഴിക്കുന്നതുമൂലം കിഡ്‌നിക്കുണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ പപ്പായയുടെ വിത്തിന് സാധിക്കുന്നു. പാരസെറ്റമോള്‍ പോലുളള മരുന്നുകള്‍ കഴിക്കുമ്പോള്‍ കിഡ്‌നിക്കുണ്ടാകുന്ന ദൂഷ്യങ്ങള്‍ പരിഹരിക്കാന്‍ പപ്പായ വിത്തുകള്‍ക്ക് സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button