News

കുഞ്ഞുങ്ങളുടെ വായില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കുടുങ്ങിയാല്‍ ഈ കാര്യങ്ങള്‍ മാത്രം ചെയ്യുക

പലപ്പോഴും മൂക്കിലും വായിലോ ഓരോന്ന് കയറി കുട്ടികള്‍ അപകടത്തിലാകുന്ന വാര്‍ത്തകള്‍ വായിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളോ, കളിപ്പാട്ടങ്ങളുടെ ഭാഗങ്ങളോ ആണ് പലപ്പോഴും അപകടം ഉണ്ടാക്കുന്നത്.
ശ്വാസം മുട്ടല്‍, ശബ്ദം പുറത്തു വരാത്ത അവസ്ഥ, ശരീരത്തില്‍ നീല നിറം എന്നിവയാണ് കുട്ടികളുടെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങി എന്നതിന്റെ ആദ്യത്തെ തെളിവ്. ശ്വാസം എടുക്കാനാകാത്ത അവസ്ഥ, ഒന്നും മിണ്ടാതെ നാക്ക് വെളിയിലേക്ക് ഇട്ട് നില്‍ക്കുക എന്നതൊക്ക കുറച്ച് കൂടി ഭീകരമായ അവസ്ഥയാണ്. ശ്വാസം മുട്ടല്‍ ഉണ്ടെങ്കിലും കുട്ടിക്ക് കരയാനോ ചുമക്കാനോ കഴിയുന്ന അവസ്ഥയിലാണെങ്കില്‍ ശ്വാസനാളം പൂര്‍ണമായും അടഞ്ഞുപോയിട്ടില്ല എന്നു മനസിലാക്കാം.

എന്തെങ്കിലും ഉണ്ടായാല്‍ നമ്മള്‍ ആദ്യം ചെയ്യുന്നത് കുട്ടിയുടെ തലയിലും മുതുകിലും അടിയ്ക്കുകയാണ്. ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലെന്നാണ് ഡോക്ടര്‍ സൗമ്യ സരിന്‍ പറയുന്നത്. മൂക്കിലും വായിലും കുടുങ്ങിയത് ഒന്നും ഉപയോഗിച്ച് തോണ്ടി എടുക്കാനും ശ്രമിക്കരുത്. അത് കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുകയാണ് ചെയ്യുക.

വെള്ളം കൊടുക്കാനും പാടില്ല. ശ്വാസനാളത്തില്‍ ഇരിക്കുന്ന വസ്തു കൂടുതല്‍ താഴേക്ക് ഇറങ്ങാന്‍ അത് കാരണമായേക്കും. ചുമയ്ക്കാന്‍ പറഞ്ഞാല്‍ അത് അറിയുന്ന കുട്ടിയാണെങ്കില്‍ അവരോട് ചുമയ്ക്കാന്‍
കുട്ടികളോട് മുന്നോട്ട് ആഞ്ഞിരിക്കാന്‍ പറഞ്ഞ ശേഷം വലത് കൈ കൊണ്ട് അവരുടെ നെഞ്ചില്‍ സപ്പോര്‍ട്ട് നല്‍കാം, അതിന് ശേഷം കൈവെള്ള കൊണ്ട് അഞ്ച് പ്രാവശ്യം മുന്നോട്ട് അടിക്കണം. ഓരോ തവണയും തടസ്സമുണ്ടാക്കിയ വസ്തു പുറത്ത് പോയോ എന്ന് നോക്കാം. എന്നിട്ടും പോയില്ലെങ്കില്‍ കുഞ്ഞിനെ മുന്നോട്ട് ആഞ്ഞ് നിറുത്തയ ശേഷം വാരിയെല്ലിനും പൊക്കിളിനും നടുവില്‍ മുഷ്ടി വച്ച ശേഷം മറുകൈകൊണ്ട് അകത്തോട്ട് പ്രസ് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാനുള്ള ഒരു തോന്നല്‍ ഉണ്ടാകാം. ഇത് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഫസ്റ്റ് ഐയിഡ് മാത്രമാണ്. എന്നാല്‍ ഒരാള്‍ ഈ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും സൗമ്യ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button