KeralaLatest NewsNews

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും സ്വര്‍ണ്ണാഭരണ മൊത്ത വിതരണ ശാലകളിലും റെയ്ഡ്: മുപ്പത് കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

തൃശ്ശൂർ: തൃശൂരിൽ മുപ്പത് കോടി രൂപയുടെ സ്വർണ്ണം പിടിച്ചു. 121 കിലോ സ്വർണാഭരണങ്ങൾ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ പതിനേഴ് പേരെ അറസ്റ്റ് ചെയ്തു. തൃശൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്.

ALSO READ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: വികസനത്തിനായി സൂപ്പർ ഹിറ്റായ ‘നരേന്ദ്ര– ദേവേന്ദ്ര ഫോർമുല’ വീണ്ടും കൊണ്ടുവരണമെന്നു പ്രധാനമന്ത്രി

റെയ്ഡിൽ രണ്ട് കോടി രൂപയും 2000 യുഎസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. കണക്കിൽപ്പെടാത്ത സ്വർണവും പണവുമാണിതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തൃശൂരിലെ വിവിധ സ്വർണാഭരണ കേന്ദ്രങ്ങളിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. മുൻകൂട്ടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 21 ഇടങ്ങളിൽ റെയ്ഡ് നടന്നു. റെയ്ഡ് തുടരുന്നതായാണ് വിവരം.

ALSO READ: ഭീകര സംഘടനകള്‍ക്ക് പണം നല്‍കുന്നത്,​ കള്ളപ്പണം വെളുപ്പിക്കല്‍; പാകിസ്താനെതിരെ കടുത്ത നടപടിയുമായി എഫ്.എ.ടി.എഫ്

നാളെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് വിചാരണ നടത്തുന്ന കോടതിയിൽ അറസ്റ്റിലായ പതിനേഴ് പേരെ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button