Latest NewsIndiaInternational

ഭീകര സംഘടനകള്‍ക്ക് പണം നല്‍കുന്നത്,​ കള്ളപ്പണം വെളുപ്പിക്കല്‍; പാകിസ്താനെതിരെ കടുത്ത നടപടിയുമായി എഫ്.എ.ടി.എഫ്

ചൈന,​ തുര്‍ക്കി,​ മലേഷ്യ എന്നീ രാജ്യങ്ങള്‍ പാകിസ്ഥാന്‍ സ്വീകരിച്ച ഭീകരവിരുദ്ധ നടപടികളെ അഭിനന്ദിച്ചു. ഇവരുടെ പിന്തുണയാണ് കരിമ്പട്ടികയില്‍പ്പെടുന്നതില്‍ നിന്നു പാകിസ്ഥാനെ തുണച്ചത്.

പാരീസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് തടയാനും നിരീക്ഷിക്കാനുമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്‌ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) 2020 ഫെബ്രുവരി വരെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിറുത്തി. എഫ്.എ.ടി.എഫ് നിര്‍ദ്ദേശിച്ച ഭീകരവിരുദ്ധനടപടികള്‍ക്ക് പുറമെ,​ അധിക മാനദണ്ഡങ്ങള്‍ കൂടി സമയബന്ധിതമായി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചാണിത്. പാരീസില്‍ നടന്ന യോഗത്തിലാണ് തീരുമാനം.ഭീകര സംഘടനകള്‍ക്ക് പണം നല്‍കുന്നത്,​ കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി ഭീകരര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച്‌ പാകിസ്ഥാന്‍ സമര്‍പ്പിച്ച 450 പേജുള്ള രേഖകള്‍ യോഗം വിലയിരുത്തി.

മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭരണപക്ഷ സംഘടനയുടെ ഭീഷണി

ഇതിനുശേഷമാണ് അധിക മാനദണ്ഡങ്ങള്‍കൂടി നിര്‍ദ്ദേശിച്ച്‌ സമയപരിധി നീട്ടി നല്‍കിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. അതെ സമയം നേരത്തേ നല്‍കിയ 27 ഇന നിര്‍ദ്ദേശങ്ങളില്‍ 20 എണ്ണം ഫലപ്രദമായി നടപ്പാക്കിയതായി പാക് വിദേശകാര്യമന്ത്രി ഹമദ് അസ്ഹര്‍ യോഗത്തില്‍ വിശദീകരിച്ചിരുന്നു. ഭീകരന്‍ ഹാഫിസ് സയ്യിദിന് മരവിപ്പിച്ച അക്കൗണ്ടുകളില്‍ നിന്നു പണമെടുക്കാന്‍ അനുവദിച്ചത് ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ലഷ്കറെ തയ്‌ബ, ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷന്‍ തുടങ്ങിയ ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതിലും നടപടിയെടുക്കുന്നതിലും പരാജയപ്പെട്ടതിന് 2018 ജൂണിലും പാകിസ്ഥാനെ ‘ഗ്രേ’ പട്ടികയില്‍പ്പെടുത്തിയിരുന്നു. 205 രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.ചൈന,​ തുര്‍ക്കി,​ മലേഷ്യ എന്നീ രാജ്യങ്ങള്‍ പാകിസ്ഥാന്‍ സ്വീകരിച്ച ഭീകരവിരുദ്ധ നടപടികളെ അഭിനന്ദിച്ചു. ഇവരുടെ പിന്തുണയാണ് കരിമ്പട്ടികയില്‍പ്പെടുന്നതില്‍ നിന്നു പാകിസ്ഥാനെ തുണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button