KeralaLatest NewsNews

മുഖ്യ മന്ത്രിക്കും മുകളിലാണോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി? സെക്രട്ടറിയേറ്റില്‍ പരിഷ്ക്കാരങ്ങള്‍ തുടർന്നാൽ മുട്ടു കാല് തല്ലിയൊടിക്കുമെന്ന് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഭരണകക്ഷി അനുകൂല സംഘടനയുടെ ഭീഷണി. സെക്രട്ടറിയേറ്റില്‍ പരിഷ്ക്കാരങ്ങള്‍ തുടർന്നാൽ മുട്ടു കാല് തല്ലിയൊടിക്കുമെന്ന്  കെഎന്‍ അയോക് കുമാര്‍  കടുത്ത ഭാഷയില്‍ ആണ് മുന്നറിയിപ്പ് നല്‍കുന്നത്.

ALSO READ: അയോദ്ധ്യക്കേസ് ഒത്തുതീർപ്പാക്കാൻ സമവായം, ഉപാധികൾ അംഗീകരിച്ചാൽ കേസിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന് സുന്നി ബോർഡ് അഭിഭാഷകൻ; ജഡ്ജിമാർ യോഗം ചേർന്നു

ഭരണകക്ഷി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീ് അസോസിയേഷനാണ് ഭീഷണി മുഴക്കുന്നതെന്ന് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച്‌ പൊതുഭരണ വകുപ്പ് സെക്രട്ടറിയും അസോസിയേഷന്‍ ഭാരവാഹികളും അടങ്ങിയ കമ്മറ്റിയും ചേര്‍ന്ന് നടത്തുന്ന പരിഷ്ക്കാരങ്ങള്‍ക്കെതിരെയാണ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെഎന്‍ അയോക് കുമാര്‍ പേര് വെച്ച്‌ പ്രസിദ്ധീകരിച്ച നോട്ടീസില്‍ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ALSO READ: കേരളത്തിലെ ഏതു നവോത്ഥാന സമരത്തിനാണ് സിപിഎം നേതൃത്വം നൽകിയത്? ഈ ചോദ്യത്തിന് ഉത്തരമില്ലാതെ സഖാക്കൾ വലയുമ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് തുടർച്ച നൽകിയത് കമ്മ്യൂണിസ്റ്റുകാരാണെന്ന് കോടിയേരി

കെഎഎസ് നടപ്പാക്കാനും, പഞ്ചിങ് കര്‍ശനമാക്കാനും ഇ ഫയല്‍ നിലിവില്‍ വന്നശേഷം ജോലിയില്ലാതായ തസ്തികകള്‍ പുനര്‍ വിന്യസിക്കാനും പൊതുവിതരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടീസിലുടെ ഭീഷണി മുഴക്കിയിരിക്കുന്നത്. പരിഷ്ക്കരണങ്ങള്‍ സംഘടന നേതാക്കളുടെ പ്രസക്തി കുറയ്ക്കും എന്നതിനാല്‍ ഇടത് സംഘടന ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ നടപ്പാക്കി വരുന്ന പരിഷ്ക്കാരങ്ങളെ എതിര്‍ക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button