Latest NewsNewsIndia

ബിജെപി നേതാവിന് വെടിയേറ്റു; പ്രതികളെ അറസ്റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ബിജെപി നേതാവിന് വെടിയേറ്റു. അജ്ഞാത സംഘമാണ് വെടിവെപ്പ്നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ദലന്‍വാലയിലെ ചൗള ചൗക്കിലാണ് സംഭവം. രാകേഷ് അക ടിങ്ക എന്നയാള്‍ക്കാണ് അജ്ഞാതരുടെ വെടിവെപ്പില്‍ പരിക്കേറ്റത്.

ALSO READ: അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

സംഭവത്തിന് പിന്നാലെ അക്രമികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും എസ്പി ശ്വേത ചൗബെ അറിയിച്ചു. പരിക്കേറ്റ രാകേഷ് നഗരത്തിലുള്ള മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ALSO READ: വിഷ്ണുവിന്റെ അവതാരങ്ങള്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button