Latest NewsNewsIndia

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; സ്മൃതി ഇറാനി ഇടപെട്ടു, കോട്ടയം കലക്ടറോട് റിപ്പോര്‍ട്ട് തേടി ദേശീയ ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു. സംഭവത്തില്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കോട്ടയം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറോട് ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.

സംഭവത്തിലെ ബന്ധപ്പെട്ട രേഖകളുടെ ആധികാരിക പകര്‍പ്പുകളും തുടര്‍നടപടികളും ഉള്‍പ്പെടെയുള്ള വിശദവും വസ്തുതാപരവുമായ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിയമപ്രകാരം നിയുക്തമായി രൂപീകരിച്ചിട്ടുള്ള മറ്റേതെങ്കിലും കമ്മീഷനുകള്‍ ഈ വിഷയത്തില്‍ ഇടപെടുകയും ജില്ലാ മജിസ്ട്രേറ്റുമായോ സംസ്ഥാനത്തെ മറ്റേതെങ്കിലും അതോറിറ്റിയുമായോ ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരം ആശയവിനിമയങ്ങളുടെയെല്ലാം ഒരു പകര്‍പ്പും15 ദിവസത്തിനകം നല്‍കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുന്നത്. സംസ്ഥാന സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അപകടം.പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആബേല്‍ ജോണ്‍സനാണ് പരിക്കേറ്റത്. തലയില്‍ ഹാമര്‍ കൊണ്ട് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അത്ലറ്റിക് മീറ്റില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുകയായിരുന്നു ആബേല്‍. സ്റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ മത്സരത്തിനു ശേഷം ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനിടെയാണ് ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നടന്നുകൊണ്ടിരുന്ന ഹാമര്‍ ത്രോ പിറ്റില്‍ നിന്നുള്ള ഹാമര്‍ തലയില്‍ വീഴുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button