Latest NewsUAENewsGulf

യുഎഇയിൽ വൻ തീപിടിത്തം

ഉമ്മുൽഖുവൈൻ : യുഎഇയിൽ വൻ തീപിടിത്തം. ഉമ്മുൽഖുവൈനിൽ അൽ റൗദയിലെ അൽ റീം കെട്ടിടത്തിൽ കഴിഞ്ഞ ദിവസം രാവിലെയാണ് തീപിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ  അഗ്നിശമനസേന കെട്ടിടത്തില്‍ താമസിച്ചിരുന്ന 120 കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകും വരെ ഇവിടത്തെ കുടുംബങ്ങള്‍ക്ക്  പ്രത്യേക സൗകര്യം ഒരുക്കിയതായി ഉമ്മുൽഖുവൈൻ സിവിൽ ഡിഫൻസ് ഡയറക്ടർ ലഫ്.കേണൽ സാലിം ഹമദ് ബിൻ ഹംദ അറിയിച്ചു.

Also read : ഇറാനെതിരെ അമേരിക്കയുടെ സൈബര്‍ യുദ്ധം

shortlink

Related Articles

Post Your Comments

Related Articles


Back to top button