Latest NewsJobs & VacanciesNews

സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ആയുഷ് വകുപ്പിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ബി, സി. തസ്തികകളിലായി 186 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ഉൾപ്പെടുന്ന സ്റ്റാഫ് നഴ്സ് തസ്തികയില്‍ മാത്രം 49 ഒഴിവുകളുണ്ട്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം

ഗ്രൂപ്പ് എ : റിസര്‍ച്ച് ഓഫീസര്‍, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഗ്രൂപ്പ് ബി :അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസര്‍, സ്റ്റാഫ് നഴ്സ്
ഗ്രൂപ്പ് സി: റിസര്‍ച്ച് അസിസ്റ്റന്റ്, ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, ട്രാൻസ്ലേറ്റർ എന്നിങ്ങനെയാണ് തസ്തികകൾ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.ccras.nic.in/

അവസാന തീയതി : ഒക്ടോബര്‍ 31

Also read : മാർക്ക് ദാന വിവാദം; സർക്കാർ പ്രതിരോധത്തിൽ : മന്ത്രിയുടെ വാദങ്ങൾ തള്ളി ഉന്നതവിദ്യഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button