KeralaLatest NewsNews

പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടാൻ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് രാജന്‍ ഗുരുക്കള്‍; സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍

തിരുവനന്തപുരം: പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടാൻ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍. രാജൻ ഗുരുക്കളുടെ പരാമർശം മൂലം സർക്കാർ പ്രതിരോധത്തിലായി. ദയാഹര്‍ജി പരിഗണിക്കും പോലെയല്ല പരീക്ഷാനടത്തിപ്പ് കൈകാര്യം ചെയ്യേണ്ടത്. സിന്‍ഡിക്കേറ്റില്‍ പരീക്ഷ നടത്തിപ്പിനായി ഒരു സമിതിയുണ്ടാവും എന്നാല്‍ അവര്‍ക്ക് പോലും ഉത്തരപേപ്പര്‍ വിളിച്ചു വരുത്താനാവില്ല. രാജന്‍ ഗുരുക്കള്‍ പറഞ്ഞു

ALSO READ: സത്യാവസ്ഥ സ്വയം അന്വേഷിച്ച് കണ്ടെത്തുക; ഫെയ്‌സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ വ്യാജന്മാരും; സി ഇ ഓ പറഞ്ഞത്

പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ മാര്‍ക്ക് കൂട്ടി നല്‍കാനോ കുറച്ചു നല്‍കാനോ സിന്‍ഡിക്കേറ്റിന് പറ്റില്ല. കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനാണ് പരീക്ഷ നടത്തിപ്പിന് നിയമപ്രകാരം ചുമതലപ്പെട്ടത്. അദ്ദേഹത്തിന് മുകളില്‍ പരീക്ഷാ നടത്തിപ്പില്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ല. അദ്ദേഹം വ്യക്തമാക്കി.

ALSO READ: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തിയതിനു വനിതാ എംഎൽഎയോട് വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസ്

വൈസ് ചാന്‍സലര്‍ക്കാണ് അദാലത്ത് നടത്താന്‍ അവകാശം. മാര്‍ക്ക് ദാനം ഗുണനിലവാരത്തെ തകര്‍ക്കും. അദാലത്ത് നടക്കുന്നിടത്ത് മന്ത്രിയെ വിളിക്കേണ്ടതില്ല. സര്‍ക്കാരിനെയും മന്ത്രിയെയും ആരോ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി കുറ്റക്കാരനല്ലെന്നും എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ രാജന്‍ ഗുരുക്കള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അദാലത്തുകള്‍ നടത്താന്‍ സര്‍വകാലാശാലകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അതില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പങ്കെടുത്തത് നിയമവിരുദ്ധമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button