KeralaLatest NewsIndia

മലപ്പുറത്ത് പശുക്കളെ കയ്യും കാലും കെട്ടിയിട്ട് ലൈംഗിക വൈകൃതത്തിന് ഇരയാക്കി, യുവാവിനെ തെരഞ്ഞ് പോലീസ്

ഫാമിലെ രണ്ട് പശുക്കളെയാണ് യുവാവ് പ്രകൃതിവിരുദ്ധ ലൈംഗിക ലൈംഗിക വൈകൃതത്തിന് ഇരായാക്കിയതെന്നു ഉടമ പരാതിയിൽ പറയുന്നു .

മലപ്പുറം: മൂന്നിയൂരില്‍ യുവാവ് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പരാതിയുടെ അടസ്ഥാനത്തില്‍ പ്രതിയ്ക്കായുള്ള അന്വേഷണം തിരൂരങ്ങാടി പൊലീസ് അരംഭിച്ചിട്ടുണ്ട്. മൂന്നിയൂര്‍ മുട്ടിച്ചിറക്ക് സമീപം കലംകൊല്ലിയാറയിലാണ് സംഭവം. ഫാമിലെ രണ്ട് പശുക്കളെയാണ് യുവാവ് പ്രകൃതിവിരുദ്ധ ലൈംഗിക ലൈംഗിക വൈകൃതത്തിന് ഇരായാക്കിയതെന്നു ഉടമ പരാതിയിൽ പറയുന്നു .

ഇന്ത്യയുടെ യാത്രാവിമാനത്തെ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങള്‍ വ്യോമപാതയിൽ തടഞ്ഞു

പശുക്കളുടെ കാലുകളും തലയും കയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലും, വായയില്‍ വൈക്കോലുകള്‍ നിറച്ചനിലയിലും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃഗഡോക്ടറെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഫാമില്‍ നിന്നും ബാങ്കിടപാട് നടത്തിയ സ്ലിപ്പ് കണ്ടെത്തിയിതോടെയാണ് സംഭവത്തിന് പിന്നില്‍ സമീപവാസിയായ തമിഴ് യുവാവാണെന്ന സംശയം ഉയര്‍ന്നത്. ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറ്റം സമ്മതിച്ചതായും ഇവര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവ് നാട്ടിലേക്ക് കടന്നതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button