Latest NewsIndia

വാദ്രയുടെ ഭൂമി ഇടപാട്: നിര്‍ണ്ണായക രേഖകള്‍ ഐടി വകുപ്പ് കണ്ടെടുത്തു

റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകള്‍ ഐടി വകുപ്പ് കണ്ടെടുത്തു.രാജസ്ഥാനിലെ ബിക്കാനീര്‍ പട്ടണത്തിലെ സ്ഥലം വ്യവസായിയില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. രാജസ്ഥാനിലെ വദ്രയുടെ കമ്പനികള്‍ക്കായി ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെ വ്യവസായി നേരത്തെ സമ്മതിച്ചിരുന്നു. സ്ഥലം വ്യവസായിയുടെ വസതിയില്‍ ബുധനാഴ്ച ഉച്ച മുതല്‍ വ്യാഴാഴ്ച ഉച്ചവരെ നടത്തിയ റെയ്ഡിനിടെ 11 ലക്ഷം രൂപയും ഐ-ടി വകുപ്പിലെ സംഘം പിടിച്ചെടുത്തു.

ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂപ്പുകുത്തി; സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് രാജ്യം

റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ആറ് ചാക്ക് രേഖകള്‍ ആണ് ആദായനികുതി വകുപ്പ് കണ്ടെടുത്തത്.ബിക്കാനീര്‍, ജോധ്പൂര്‍ ജില്ലകളില്‍ വാദ്ര വാങ്ങിയതായി ആരോപിക്കപ്പെടുന്ന നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ പേപ്പറുകള്‍ ഈ രേഖകളില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്ഷം സിബിഐ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണകേസിലാണ് ഇഡി ഇപ്പോൾ അന്വേഷിക്കുന്നത്.

ഭീകര പ്രവർത്തനങ്ങൾ നാല് മാസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന് അന്ത്യ ശാസനവുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്

പ്രോപ്പര്‍ട്ടി ഡീലര്‍ ഇഡിക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഐ-ടി ഡിപ്പാര്‍ട്ട്മെന്റ് ടീം തിരച്ചില്‍ നടത്തി,. ഒരു ദിവസത്തിലധികം ഐടി വിഭാഗത്തിന്റെ പരിശോധന നീണ്ടുനിന്നു .കേസില്‍ നവംബര്‍ 24 വരെ അറസ്റ്റില്‍ നിന്ന് രാജസ്ഥാന്‍ ഹൈക്കോടതി വാദ്രയ്ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രയാന്‍സ്റ്റണ്‍ സ്‌ക്വയറില്‍ 1.9 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന വസ്തു വാങ്ങിയ പണമിടപാട് ആരോപണവും വാദ്ര നേരിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button