Latest NewsKeralaNews

സിനിമാ താരങ്ങള്‍ക്കൊപ്പം താരമായ് കെ സുരേന്ദ്രന്‍

കോന്നി: കോന്നി പഞ്ചായത്തിലെ രണ്ടാം ഘട്ട പര്യടനം അട്ടച്ചാക്കല്‍ ജംങ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രശസ്ത സിനിമാ താരങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ വിജയം ഉറപ്പിക്കാനെത്തി. നടന്‍ എം ആര്‍ ഗോപകുമാര്‍, കൃഷ്ണപ്രസാദ്, നീലക്കുയില്‍ സീരിയല്‍ താരങ്ങളായ ലത , നിതിന്‍ ജോസഫ് തുടങ്ങിയവ താരങ്ങള്‍ കെ സുരേന്ദ്രന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് സംസാരിച്ചു.

താരങ്ങള്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വേദിയിലേക്ക് കടന്നു വന്നത് വന്‍ഹര്‍ഷാരവത്തോട് കൂടിയാണ് ജനങ്ങള്‍ കെ സുരേന്ദ്രനെ താരങ്ങള്‍ക്കൊപ്പം വരവേറ്റത് ആവേശോജ്വലമായ സ്വീകരണത്തിന് ഇന്ന് സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ നന്ദി പറയുകയും ഒപ്പം വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേഷ് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി എ സൂരജ്, അഡ്വ: അരുണ്‍ പ്രകാശ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button