Latest NewsNewsInternational

വാട്‌സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമായി

ലെബനന്‍ : വാട്സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമായി. വാട്സ്ആപ്പും സമാന ആപ്ലിക്കേഷനുകളും ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ലെബനനില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് . വ്യാഴാഴ്ചയാണ് സംഭവം. പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി.

തങ്ങള്‍ ദരിദ്രരാണെന്നും ഗവണ്‍മെന്റ് തങ്ങളെ എന്തിനാണ് ഇരയാക്കുന്നതുമെന്നാണ് ജനം ചോദിക്കുന്നത്. രണ്ട് തവണ ഇന്റര്‍നെറ്റ് ബില്‍ അടപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്തിനാണെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു.

രാജ്യത്തെ ടെലികോം വരുമാനം വര്‍ധിപ്പിക്കുന്നതിനായി വാട്സ്ആപ്പിലും മറ്റ് ആപ്ലിക്കേഷനുകളിലും നടത്തുന്ന വോയ്സ്, വീഡിയോ കോളുകള്‍ക്ക് ഫീസ് ചുമത്താന്‍ ലെബനന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയെന്നും വിവരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button