Latest NewsNewsBusiness

തുടർച്ചയായി നേട്ടം കൊയ്ത് ഓഹരി വിപണി മുന്നോട്ട്

മുംബൈ : തുടർച്ചയായി നേട്ടം കൊയ്ത് ഓഹരി വിപണി മുന്നോട്ട്, വ്യാപാര ആഴ്ചയിലെ അവസാന ദിവസമായ ഇന്ന് വെള്ളിയാഴ്ച്ച സെന്‍സെക്സ് 112 പോയിന്റ് ഉയര്‍ന്ന് 39163ലും നിഫ്റ്റി 23 പോയിന്റ് ഉയർന്നു 11609ലുമാണ് വ്യാപാരം. ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 354 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. ബജാജ് ഫിനാന്‍സ,എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Also read : തലസ്ഥാനത്ത് അര്‍ധരാത്രി റോഡില്‍ മാലിന്യമിട്ട സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് നഗരസഭയുടെ പിഴ

യെസ് ബാങ്കാണ് മുന്നില്‍. ബാങ്കിന്റെ ഓഹരി 18 ശതമാനം നേട്ടത്തിലെത്തി. അതോടൊപ്പം തന്നെ പാദവാര്‍ഷിക ഫലം പുറത്തുവരാനിരിക്കെ റിലയന്‍സിന്റെ ഓഹരി വില 0.7 ശതമാനം നേട്ടത്തിലെത്തി. ഐടി ഓഹരികളായ ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയവ വില്പന സമ്മര്‍ദത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സിപ്ല, തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്

Tags

Post Your Comments


Back to top button
Close
Close