KeralaNattuvarthaLatest NewsNews

മദ്യലഹരിയില്‍ വഴക്ക് : സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട മധ്യവയസ്കൻ ടിപ്പര്‍ ലോറി കയറി മരിച്ചു

കോട്ടയം: മദ്യലഹരിയിലുണ്ടായ വഴക്കിനിടെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട മധ്യവയസ്കൻ ടിപ്പര്‍ ലോറി കയറി മരിച്ചു. കോട്ടയം ഏറ്റുമാനൂരില്‍ ആക്രിക്കച്ചവടം നടത്തുന്ന അശോകനാണ് മരിച്ചത്. അശോകന്‍റെ സുഹൃത്തായ പേമലകുന്നേല്‍ പൊന്നപ്പനെ പോലീസ് അറസ്റ്റു ചെയ്തു.

Also read : നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു; നടപടി പിതാവിന്റെ പരാതിയില്‍

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇരുവരും മദ്യപിച്ച ശേഷമുണ്ടായ വഴക്കിനിടെ പൊന്നപ്പന്‍,അശോകനെ റോഡിലേക്ക് തള്ളിയിടുകയും , അശോകന്‍റെ മുകളിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഇയാൾ മരിച്ചു. മൃതദേഹം കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വര്‍ഷങ്ങളായി ഈ പ്രദേശത്ത് ആക്രിപെറുക്കുന്ന അശോകന്റെ ബന്ധുക്കളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button