Latest NewsKeralaNews

ഒറ്റതിരിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് കനത്ത ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റതിരിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും മഞ്ഞ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കൺട്രോൾ റൂമുകൾ താലൂക്കടിസ്ഥാനത്തിൽ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനൽകി.

Read also: അടുത്ത മാസം വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് പകരം പുതിയ ചീഫ് ജസ്റ്റിസിനെ തീരുമാനിച്ചു

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ചവരെ ജാഗ്രതാനിർദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ 22 വരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button