Latest NewsNewsInternational

മോഷണത്തിനിടെ ഭയന്നുവിറച്ച വൃദ്ധയ്ക്ക് ഉമ്മ നൽകുന്ന കള്ളൻ: വൈറലാകുന്ന വീഡിയോ കാണാം

ബ്രസീലിയ: മോഷണ സ്ഥലത്ത് കണ്ട പ്രായമായ സ്ത്രീയെ ചുംബിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന ഒരു കള്ളന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മരുന്ന് വാങ്ങാന്‍ ഫാര്‍മസിയിലെത്തിയതായിരുന്നു വൃദ്ധയായ സ്ത്രീ. പെട്ടെന്ന് കടയിലേക്ക് രണ്ട് മോഷ്ടാക്കള്‍ അതിക്രമിച്ച് കയറി. വൃദ്ധയ്ക്ക് പുറമെ മറ്റ് രണ്ട് ജീവനക്കാരാണ് കടയില്‍ ഉണ്ടായിരുന്നത്. മോഷ്ടാക്കള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ വൃദ്ധയും ഭയന്നു. ജീവനക്കാരനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന മോഷ്ടാക്കളോട് ‘പണം നല്‍കാം, വെറുതെ വിടൂ’ എന്ന് വൃദ്ധ പറഞ്ഞു. എന്നാല്‍ പണം നിരസിച്ച മോഷ്ടാവ് വൃദ്ധയെ ആശ്വസിപ്പിക്കാനായി നെറ്റിയില്‍ ചുംബിക്കുകയായിരുന്നു. പണം നല്‍കാമെന്ന് വൃദ്ധ പറഞ്ഞപ്പോള്‍ ‘വേണ്ട മാഡം, നിങ്ങള്‍ നിശബ്ദയായിരിക്കൂ, നിങ്ങളെ ഒന്നും ചെയ്യില്ല, പണവും വേണ്ട’ എന്നാണ് മോഷ്ടാവ് പറഞ്ഞത്.

Read also: അഭിനവ് ബിന്ദ്ര ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്: വിമർശനവുമായി മേരി കോം

shortlink

Related Articles

Post Your Comments

Related Articles


Back to top button