Specials

ദശാബ്ദങ്ങള്‍ നീണ്ട സമരങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത പോരാട്ട വീര്യം: വിപ്ലവ സൂര്യനായ വിഎസിനെക്കു റിച്ചറിയാം

കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള ഒരു നേതാവാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്യുതാനന്ദന്‍. പഴയ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ തുടങ്ങി, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിലൂടെയും ദശാബ്ദങ്ങള്‍ നീണ്ട സമര പോരാട്ടങ്ങളിലൂടെയാണ് വിഎസ് എന്ന വിപ്ലവ സൂര്യൻ തന്റെ ജനപിന്തുണ നേടിയെടുത്തത്. വിശ്രമിക്കേണ്ട പ്രായത്തിലും തളരാത്ത ആദര്‍ശവും കരുത്ത രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് വിഎസിനെ ജനമനസില്‍ ഇളക്കം തട്ടാത്ത നേതാവായി ഇപ്പോഴും നിലനിര്‍ത്തുന്നത്.

1923 ഒക്ടോബര്‍ 20 ന് ആലപ്പുഴയിലെ പുന്നപ്രയില്‍ ആയിരുന്നു വിഎസ് ജനിച്ചത്. അച്ഛന്റേയും അമ്മയുടേയും മരണത്തോടെ ഏഴാം ക്ലാസ്സില്‍ വച്ച് ഔദ്യോഗിക വിദ്യാഭ്യാസം അവസാനിപ്പിച്ച വിഎസ് അച്യുതാനന്ദന്‍ കുറച്ചുകാലം തയ്യല്‍ക്കാരനായി ജോലി ചെയ്തു. പിന്നീട് കയര്‍ ഫാക്ടറി തൊഴിലാളിയായി. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത് 15-ാം വയസ്സിലാണ്. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം. 17-ാം വയസ്സില്‍ വിഎസ് അച്യുതാനന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1946 ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു വിഎസ്. ഇതേ തുടര്‍ന്ന് വിഎസിനെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പക്ഷെ പാർട്ടി രഹസ്യങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല. 1964 ല്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേര്‍ ചേര്‍ന്നാണ് സിപിഎം രൂപീകരിച്ചത്.  1965 മുതല്‍ പാര്‍ലമെന്ററി രംഗത്തും വിഎസ് സജീവമായിരുന്നു. കേരളം കണ്ട ഏറ്റവും മികച്ച സര്‍ക്കാരുകളില്‍ ഒന്നായിരുന്നു അച്യുതാനന്ദന്‍ സര്‍ക്കാര്‍. മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട് അദ്ദേഹം. 1992 മുതല്‍ 1996 വരേയും, 2001 മുതല്‍ 2006 വരേയും , 2011 മുതല്‍ 2016 വരേയും.

shortlink

Related Articles

Post Your Comments


Back to top button