Latest NewsNewsIndia

വിദേശ യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭം: പ്രമുഖ ബാങ്കിലെ ജീവനക്കാരന്‍ പിടിയില്‍

മുംബൈ•വിദേശ യുവതികളെ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കുകയും ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെത്ത എക്സില്‍ മുംബൈ പോലീസ് ക്രൈംബ്രാഞ്ച് 26 കാരനെ അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു പ്രമുഖ സകയ്ര ബാങ്കില്‍ ജോലി ചെയ്യുന്ന നദീം ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്.

രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന സമീപിച്ചാണ് നദീം ഖാനെ പോലീസ് കുടുക്കിയത്. ഇടപടുകരനായി വേഷമിട്ട ഒരു ഉദ്യോഗസ്ഥന് ഒരു പെണ്‍കുട്ടിക്ക് 60,000 രൂപ നിരക്കില്‍ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള യുവതികളെ ലഭ്യമാക്കാമെന്ന് നദീം ഉറപ്പുനല്‍കി. തുടര്‍ന്ന് പോലീസ് ഒരു ചെറിയ തുക അഡ്വാന്‍സ് ആയി കൈമാറി. മലാദിലെ ലോട്ടസ് അപ്പാർട്ടുമെന്റിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ വരാൻ നദീം തങ്ങളോട് ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു.

ഡല്‍ഹിയിലുള്ള സുഹൃത്താണ്‌ വിദേശ യുവതികള്‍ക്ക് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് മാംസക്കച്ചവടത്തിലേക്ക് നയിക്കുന്നതെന്ന് ഖാന്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടികളെ മുംബൈയിലേക്ക് അയക്കുകയും താന്‍ ഇടപാടുകാര്‍ക്ക് എത്തിച്ചുനല്‍കുകയും ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞു.

ഒരു സ്വകാര്യ ബാങ്കിന്റെ നിക്ഷേപ വകുപ്പിൽ ജോലി ചെയ്യുന്ന ഖാൻ കഴിഞ്ഞ നാല് വർഷമായി ഈ റാക്കറ്റ് നടത്തി വരികയാണെന്ന് സമ്മതിച്ചിട്ടുണ്ട്. നിരവധി വിദേശ യുവതികളെ ഇയാൾ റാക്കറ്റിലേക്ക് ആകർഷിച്ചുവെന്നും കരുതപ്പെടുന്നു.

ഇയാൾ ഇതുവരെ എത്ര പെൺകുട്ടികളെ ചൂഷണം ചെയ്തുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. രക്ഷപ്പെടുത്തിയ രണ്ട് പെൺകുട്ടികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഖാനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണത്തിനായി ഇയാളെ ബംഗൂർ നഗർ പോലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button