Latest NewsKeralaNews

പള്ളി സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്ത നിലയില്‍ ; അഞ്ച് കല്ലറകള്‍ പൂര്‍ണമായും തകര്‍ന്നു

വട്ടിയൂര്‍ക്കാവ്: പള്ളി സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്ത നിലയില്‍. അഞ്ച് കല്ലറകള്‍ പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവിനടുത്ത് നെട്ടയത്താണ് സംഭവം. നെട്ടയം മലമുകളില്‍ പള്ളി സെമിത്തേരിയിലെ കല്ലറകളാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പരുത്തിപ്പാറ ഇമ്മാനുവല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയിലെ കല്ലറകളാണ് തകര്‍ത്തത്.

ഇന്നലെ രാത്രിയാണ് പള്ളി സെമിത്തേരിക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. അഞ്ച് കല്ലറകള്‍ പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. 23 കല്ലറകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മൂന്ന് കല്ലറകളിലെ ശവപ്പെട്ടികളും തകര്‍ത്തു.

മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി നഗരത്തിലെ 75ല്‍ അധികം പള്ളികളുടെ സെമിത്തേരികള്‍ പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. അഞ്ച് സഭകള്‍ ചേര്‍ന്ന് പുതിയ സെമിത്തേരി തുടങ്ങാന്‍ ശ്രമിച്ചതോടെ നാട്ടുകാരായ ചിലര്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. കുടിവെള്ളം മലിനമാകുന്നുവെന്നായിരുന്നു ഇവരുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button