Latest NewsKeralaNews

ചിലര്‍ മാത്രമാണ് കെട്ടമാര്‍ഗ്ഗം സ്വീകരിക്കുന്നത്: വിമർശനവുമായി മുഖ്യമന്ത്രി

കണ്ണൂര്‍: അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍ അല്ലാതെ ഉദ്യോഗസ്ഥരല്ലെന്നും ഉദ്യോഗസ്ഥര്‍ ജനസേവകരാണെന്ന കാര്യം മറന്ന് പോകരുതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിനുള്ളത്‌. അതിനര്‍ത്ഥം അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളില്‍ അത്തരത്തിലുള്ള ദുശീലമുണ്ട്. സ്വൈര്യമായി ജീവിക്കുക എന്നതാണ് പ്രധാനം. ന്യായമായ ശമ്പളം എല്ലാവർക്കും ലഭിക്കുന്നുണ്ട്. ബഹുഭൂരിപക്ഷവും അതില്‍ തൃപ്തരാണ്. ചിലര്‍ മാത്രമാണ് കെട്ടമാര്‍ഗ്ഗം സ്വീകരിക്കുന്നത്. അവര്‍ പിടികൂടപ്പെട്ടാല്‍ അതുവരെയുള്ളതെല്ലാം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ആഴ്ചയിൽ കൂടുതൽ അവധി ദിനങ്ങൾ; ആഘോഷ ദിനങ്ങളെ വരവേൽക്കാൻ ഒമാൻ ഒരുങ്ങി

ഓഫീസുകളില്‍ വരുന്ന ആളുകളുടെ ആവശ്യം പെട്ടെന്ന് നടക്കണമെന്ന ആഗ്രഹത്തെ ചൂഷണം ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതു കൊണ്ടാണ് അഴിമതി വ്യാപിച്ചത്. ഇത്തരക്കാർ സമൂഹത്തിന്റെ മുന്നിലും കുടുംബക്കാരില്‍ നിന്നും ഒറ്റപ്പെടും, അവഹേളത്തിനിരയാകും. അങ്ങനെയൊരു ജീവിതം വേണോയെന്ന് അവര്‍ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button