Latest NewsUAENews

ആഴ്ചയിൽ കൂടുതൽ അവധി ദിനങ്ങൾ; ആഘോഷ ദിനങ്ങളെ വരവേൽക്കാൻ ഒമാൻ ഒരുങ്ങി

ഒമാൻ: അടുത്ത മാസം ഒമാനിൽ ആഴ്ചയിൽ കൂടുതൽ അവധി ദിനങ്ങൾ എത്തുന്നു. ഇതോടെ ആഘോഷ ദിനങ്ങളെ വരവേൽക്കാൻ ഒമാൻ ജനത ഒരുങ്ങി. നവംബർ 18 ന് ആചരിക്കുന്ന രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് അധിക അവധി ആസ്വദിക്കാൻ കഴിയുമെന്ന് ടൈംസ് ഓഫ് ഒമാൻ അറിയിച്ചു. ആഘോഷങ്ങൾ നവംബർ 18, 19 തീയതികളിൽ (തിങ്കൾ, ചൊവ്വ) ആചരിക്കും. മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ റബി അൽ അവ്വാൽ 12 ന് അവധിദിനം ആചരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജന്മദിനത്തിനായി യുഎഇ കഴിഞ്ഞ മാസം അവധി പ്രഖ്യാപിച്ചിരുന്നു.എന്നാൽ ,പ്രവാചകന്റെ ജന്മദിനം നിശ്ചയിക്കുന്നത് ചാന്ദ്ര കലണ്ടറാണ്, കൂടാതെ ചന്ദ്രനെ കണ്ടതിനുശേഷം അന്തിമരൂപം നൽകും.

ALSO READ: തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത; യുഎഇയിൽ നിരവധി ഒഴിവുകൾ

ഒമാനിലെ എൻ‌ഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം കലണ്ടർ പ്രകാരം, പ്രവാചകന്റെ ജന്മദിനത്തിനുള്ള താൽക്കാലിക തീയതി 2019 നവംബർ 9 ശനിയാഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ 2019 നവംബർ 10 പൊതു അവധി ദിവസമാകാനുള്ള സാധ്യതയുണ്ട്.

ALSO READ: ദീപാവലി ആഘോഷ സമയത്ത് ജെയ്‌ഷെ ഭീകരർ ആക്രമണം നടത്താൻ പദ്ധതി; അതീവ സുരക്ഷയോടെ ഡല്‍ഹി

shortlink

Related Articles

Post Your Comments

Related Articles


Back to top button