Latest NewsNewsInternational

തടയണ തകര്‍ന്ന് 15 പേര്‍ മരിച്ചു; 44 പേര്‍ക്ക് പരിക്കേറ്റു

മോസ്‌കോ: സൈബീരിയയില്‍ സ്വര്‍ണഖനിയിലെ അനധികൃത അണക്കെട്ട് തകര്‍ന്ന് 15 പേര്‍ മുങ്ങിമരിച്ചു. 13 പേരെ കാണാതായി. 44 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ് സെയ്ബാ നദിയിലെ . സ്വര്‍ണം ഖനനംചെയ്യുന്ന കമ്പനി നിര്‍മിച്ച ഡാമാണ് തകര്‍ന്നത്. ശക്തമായ ഒഴുക്കില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന രണ്ട് താത്കാലികകെട്ടിടങ്ങള്‍ ഒഴുകിപ്പോയി. ക്രാനോയാര്‍സ്‌ക് മേഖലയിലെ ഷെത്തിന്‍കിനോ ഗ്രാമത്തിനു സമീപം കനത്തമഴയെ തുടര്‍ന്നാണ് സംഭവം.

16 പേരെ രക്ഷിച്ചതില്‍ നാലുപേരെ കൂടുതല്‍ ചികിത്സയ്ക്കായി ഹെലികോപ്റ്ററില്‍ മേഖലയിലെ ആധുനിക ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി വിട്ടു. കനത്ത മഴയാണ് അണക്കെട്ടു തകരാന്‍ കാരണമെന്നാണ് വിവരം. അതേസമയം ഇങ്ങനെയൊരു അണക്കെട്ട് നിലവിലുണ്ടായിരുന്നതായിപോലും അറിഞ്ഞിരുന്നില്ല, അനധികൃതമായി നിര്‍മിച്ചതാണിതെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button