Latest NewsHealth & Fitness

സ്പ്രേയും ഡിയോഡറന്റുകളും കാന്‍സറിന് ഹേതുവോ?

ക്ഷൗരം ചെയ്ത കക്ഷത്തില്‍ സ്പ്രെയടിച്ചാല്‍ കാന്‍സര്‍ വന്നേക്കുമെന്നും ഡിയോഡറെന്റുകളുടെ ഉപയോഗം അപകടമുണ്ടാകുമെന്നും സ്തനാര്‍ബുദം വരെയുണ്ടാകുമെന്നും കാന്‍സറുമായി ബന്ധപ്പെട്ട് ആശങ്കാപരമായ പല പ്രചാരങ്ങളും ആളുകളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ സ്പ്രെയും പെര്‍ഫ്യൂമുകളും സെന്റുകളും കാന്‍സര്‍ ഉണ്ടാക്കുന്നതായി ഇന്നുവരെ ഒരുപഠനവും പറയുന്നില്ല. ഇവയുടെ ഉപയോഗം ആരോഗ്യപ്രശ്നം വരുത്താനുള്ള സാധ്യത കുറവാണ്. വിയര്‍പ്പിന്റെ മണവും അളവും കുറക്കുന്നതിനായി ഉപയോഗിക്കുന്ന ഉത്പന്നമാണ് ഡിയോഡറന്റ്.

അലൂമിനിയം അടങ്ങുന്ന ഘടകങ്ങളാണ് ഇതില്‍പ്രധാനമായും ഉള്ളത്. ഇത് ക്ഷൗരം ചെയ്തതോ അല്ലാത്തതോ ആയ കക്ഷത്തില്‍ ഉള്‍പ്പെടെ ശരീരത്തില്‍ നേരിട്ട് ഉപയോഗിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന അലൂമിനിയം ഘടകങ്ങള്‍ ശരീരത്തില്‍ വിയര്‍പ്പു ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ച് വിയര്‍പ്പിന്റെ അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. കൂടാതെ ഇവ ശരീരത്തിനുള്ളിലേക്ക് ആഗിരണം ചെയ്യാത്തതുകൊണ്ട് അര്‍ബുദ സാദ്യത ഇല്ലെന്ന് പഠനങ്ങളും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button