Latest NewsNewsIndia

വിദ്യാര്‍ത്ഥികളെക്കൊണ്ട് ഉര്‍ദു കവിത ചൊല്ലിച്ചു; പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: വിദ്യാര്‍ത്ഥികളെ കൊണ്ട് ഉര്‍ദു കവിത ചൊല്ലിച്ച പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ഫുര്‍ഖാന്‍ അലിക്കെതിരെയാണ് നടപടി. ഭിന്നശേഷിക്കാരനായ ഇദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയതിന് പുറമെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

ALSO READ: പി ജയരാജനെതിരെ പരാതി നൽകി യുഡിഎഫ്

ഫുര്‍ഖാന്‍ അലി പിലിബിത്ത് ജില്ലയിലെ ബിസാല്‍പുരിലുള്ള ഗ്യാസ്പുര്‍ 2 പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു. ഫുര്‍ഖാന്‍ അലിയെ പ്രദേശത്ത് തന്നെയുള്ള മറ്റൊരു സ്‌കൂളിലേക്കാണ് സ്ഥലം മാറ്റിയത്. വകുപ്പുതല നിയമങ്ങള്‍ അനുസരിക്കണമെന്നും ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം കണക്കിലെടുക്കണം എന്ന മുന്നറിയിപ്പോടുകൂടിയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര സ്വരൂപ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ALSO READ: ‘ക്ഷമിക്കണം, സുധാകരന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ട്’; ആശംസയ്ക്കിടയില്‍ വിഎസിനോട് ഖേദപ്രകടനവുമായി മുല്ലപ്പള്ളി

മദ്രസകളില്‍ സാധാരണയായി ചൊല്ലുന്ന പ്രാര്‍ത്ഥനാ ഗാനമാണ് ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ത്ഥികളോട് ക്ലാസ്മുറിയില്‍ വെച്ച് ചൊല്ലാന്‍ നിര്‍ബന്ധിച്ചതെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചിരുന്നു. മുഹമ്മദ് ഇക്ബാലിന്റെ കവിതയാണ് ഫുര്‍ഖാന്‍ അലി വിദ്യാര്‍ത്ഥികളെ കൊണ്ട് ചൊല്ലിച്ചത്. എന്നാല്‍ സംഭവത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിക്കുകയാണെന്നായിരുന്നു പ്രധാനാധ്യാപകന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button