KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യത : ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : തുലാവര്‍ഷമെത്തിയതോടെ സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം ,ആലപ്പുഴ ,കോട്ടയം ,എറണാകുളം , ഇടുക്കി , പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലാണ്  പ്രഖ്യാപിച്ചത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കാണ് സാധ്യത. 115 മില്ലിമീറ്റര്‍ മുതല്‍ 204.5 മില്ലിമീറ്റര്‍ വരെയുളള ശക്തമായ മഴ പെയ്‌തേക്കും. നാളെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Also read : ജോണ്‍സണ്‍ ഉപയോഗിച്ചത് റോയ് തോമസിന്റെ മൊബൈല്‍ നമ്പര്‍; അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തലുകള്‍

ഇന്ന് കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കണമെന്നും നിർദേശത്തിൽ പറയുന്നു

നാളെ( തിങ്കളാഴ്ച) തിരുവനന്തപുരം,എറണാകുളം ,തൃശ്ശൂര്‍ ,പാലക്കാട് ,മലപ്പുറം ,വയനാട് എന്നി ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ,പാലക്കാട് ,മലപ്പുറം ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നി ജില്ലകളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ   മുന്നറിയിപ്പ്.

Also read : ‘ക്ഷമിക്കണം, സുധാകരന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ട്’; ആശംസയ്ക്കിടയില്‍ വിഎസിനോട് ഖേദപ്രകടനവുമായി മുല്ലപ്പള്ളി

ചൊവ്വാഴ്ച കോഴിക്കോട് ,വയനാട് എന്നി ജില്ലകളിലും ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍ഗോഡ് എന്നി ജില്ലകളിലും വ്യാഴാഴ്ച  മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നി ജില്ലകളിലും ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments


Back to top button