KeralaLatest NewsNews

പി ജയരാജനെതിരെ പരാതി നൽകി യുഡിഎഫ്

അരൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെ യുഡിഎഫിന്റെ പരാതി. പരസ്യ പ്രചാരണം കഴിഞ്ഞിട്ടും പി ജയരാജൻ അരൂർ മണ്ഡലത്തിൽ തന്നെ തുടരുന്നതിനെതിരെ ജില്ലാ കളക്ടർക്കും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് പരാതി നൽകിയത്. അരൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന തുറവൂർ പഞ്ചായത്തിലെ 178ാം നമ്പർ ബൂത്ത് പരിധിയിൽ പി ജയരാജൻ താമസിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

Also read : മാര്‍ക്ക് ദാന വിവാദം; അര്‍ഹതയുള്ളവര്‍ക്ക് വേണ്ടിയാണെങ്കില്‍ ഇനിയും ചട്ടം ലംഘിക്കുമെന്ന് കെ.ടി ജലീല്‍

അതേസമയം യുഡിഎഫിന്റെ പരാതിയെ തുടർന്ന്  ജില്ല കളക്ടർ നടത്തിയ അന്വേഷണത്തിൽ അരൂരിൽ 181 ഇരട്ട വോട്ടുകൾ കണ്ടെത്തി.  ക്രമക്കേട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ കര്‍ശന  നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button