Latest NewsNewsKuwait

ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടിയ യുവാവിന്റെ ജീവന്‍ രക്ഷിച്ചത് കൂറ്റന്‍ പരസ്യ ബോര്‍ഡ്

കുവൈത്ത് സിറ്റി: ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നുചാടിയ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുവൈത്തിലെ അല്‍ ജാബിരിയയിലാണ് സംഭവം. ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നുചാടിയ യുവാവിന്റെ ജീവന്‍ രക്ഷിച്ചത് പരസ്യ ബോര്‍ഡാണ്. ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് കുവൈത്തി പൗരന്‍ താഴേക്ക് ചാടിയത്. എന്നാല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡിന് മുകളിലേക്കാണ് ഇയാള്‍ വീണത്. അവിടെ കുടുങ്ങിയ ഇയാളെ പൊലീസും രക്ഷാപ്രവര്‍ത്തകരുമെത്തി താഴെയിറക്കുകയായിരുന്നു. യുവാവിന് നിസാരപരിക്കേയുള്ളുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button