KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ്: സഭയ്ക്ക് പ്ര​യാ​സ​മു​ണ്ടാ​യ​പ്പോ​ള്‍ എല്‍.ഡി.എഫും, യു.ഡി.എഫും തിരിഞ്ഞു നോക്കിയില്ല; താമരയെ തുണച്ച് ഓര്‍ത്തഡോക്സ് വൈദികര്‍

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് വൈദികര്‍. സഭയ്ക്ക് പ്ര​യാ​സ​മു​ണ്ടാ​യ​പ്പോ​ള്‍ എല്‍.ഡി.എഫും, യു.ഡി.എഫും തിരിഞ്ഞു നോക്കിയില്ലെന്നും ഒരു കാരണ വശാലും ഈ രണ്ടു മുന്നണികൾക്കും വോട്ടു ചെയ്യരുതെന്നും ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ ര​ണ്ട്​ വൈ​ദി​ക​ര്‍ വ്യക്തമാക്കി.

ALSO READ: ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിനെതിരെ അധികാര ദുർവിനിയോഗത്തിൻറെ കൂടുതൽ തെളിവുകൾ പുറത്ത്

അ​ങ്ക​മാ​ലി സെന്റ് മേരിസ് ച​ര്‍​ച്ചി​ലെ വി​കാ​രി ഫാ.​കെ.​കെ. വ​ര്‍​ഗീ​സ് ക​രി​മ്ബ​ന​യ്ക്ക​ലും (​പ​ഴെ​തോ​ട്ടം​പ​ള്ളി സ​ഹ​വി​കാ​രി) മ​ല​ങ്ക​ര​സ​ഭ​യു​ടെ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​മാ​യ ഫാ.​കെ.​കെ. തോ​മ​സു​മാ​ണ് വാ​ര്‍​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. മ​ല​ങ്ക​ര​സ​ഭ​ക്ക് പ്ര​യാ​സ​മു​ണ്ടാ​യ​പ്പോ​ള്‍ ന്യാ​യ​മാ​യ സ​ഹാ​യം എ​ല്‍.​ഡി.​എ​ഫ്- യു.​ഡി.​എ​ഫ് ​േന​താ​ക്ക​ളി​ല്‍​നി​ന്ന് കി​ട്ടി​യി​ല്ല. അ​വി​ടെ നി​യ​മ​വാ​ഴ്ച​യെ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ച്ച​ത്. എന്നാൽ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല്‍ മ​ല​ങ്ക​ര​സ​ഭ​യെ ബി.​ജെ.​പി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. അവർ കൂട്ടിച്ചേർത്തു.

കോ​ട​തി​വി​ധി​ക​ളു​ടെ മു​ക​ളി​ല്‍ അ​ട​യി​രി​ക്കു​ന്ന ഭ​ര​ണ​കൂ​ട​മാ​ണ് ഇ​ന്നു​ള്ള​ത്. പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല്‍ രാ​ഷ്​​ട്രീ​യ​ക്കാ​രി​ല്‍​നി​ന്ന് ന്യാ​യ​മാ​യ സ​ഹാ​യം സ​ഭ​ക്ക്​ ല​ഭി​ച്ചി​ട്ടി​ല്ല. കോ​ട​തി അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യ​പ്പോ​ഴാ​ണ് പി​റ​വം​പ​ള്ളി​യി​ല്‍ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ​െപാ​ലീ​സ് ശ്ര​മി​ച്ച​ത്. വി​ശ്വാ​സി​ക​ള്‍ നീ​തി​നി​ര്‍​വ​ഹ​ണ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ്. അ​തി​നാ​ല്‍ സ​ഭ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന എ​ല്‍.​ഡി.​എ​ഫി​നും യു.​ഡി.​എ​ഫി​നും വോ​ട്ട് ചെ​യ്യ​രു​തെ​ന്നാ​ണ് ത​​െന്‍റ നി​ല​പാ​ടെ​ന്നും ഫാ.​കെ.​കെ. വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. സ​ഭ വ​ക്താ​വ് ഡോ. ​എ​ബ്ര​ഹാം കോ​ടാ​ലാ​ട്ട് ഇ​റ​ക്കി​യ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ സ​ഭ​യെ ഉ​പ​ദ്ര​വി​ച്ച​വ​രെ വി​ശ്വാ​സി​ക​ള്‍ തി​രി​ച്ച​റി​യ​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ALSO READ: മുൻനിര ടെലികോം കമ്പനികൾക്ക് തിരിച്ചടി; വരിക്കാർ കുറയുമ്പോഴും നേട്ടം കൊയ്ത് ജിയോ

ഉ​മ്മ​ന്‍ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ ഇ​ത്ത​വ​ണ സ​ഭാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച്‌ വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ​മോ​ര്‍​ച്ച സം​സ്ഥാ​ന ​േന​താ​വ് അ​ഡ്വ. ഡാ​നി​യും വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button