KeralaLatest NewsNews

മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി കരിങ്കൊടി കാണിച്ചു. കോഴിക്കോട് മുക്കത്ത് യൂത്ത് കോണ്‍ഗ്രസ്  പ്രവർത്തകരാണ് മാര്‍ക്ക് ദാനം നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധവുമായി രംഗത്തെത്തിയത്. മന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Also read : തര്‍ക്കത്തിനില്ല, സുപ്രീംകോടതി വിധി മാനിക്കുന്നു; പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കി യാക്കോബായ വിശ്വാസികള്‍

മുക്കത്ത് മാര്‍ക്ക്ദാന തട്ടുകട ഒരുക്കിയും യൂത്ത് കോണ്‍ഗ്രസ് മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രദേശത്ത് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. മുക്കത്ത് ബിപി മൊയ്തീന്‍ സേവാ മന്ദിറിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനായിരുന്നു മന്ത്രി എത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് മുക്കത്തും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ കർശനമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button