KeralaLatest NewsNews

തര്‍ക്കത്തിനില്ല, സുപ്രീംകോടതി വിധി മാനിക്കുന്നു; പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കി യാക്കോബായ വിശ്വാസികള്‍

തൊടുപുഴ: ഓര്‍ത്തഡോക്‌സ് യാക്കോബായ വിശ്വാസികള്‍ തമ്മില്‍ പള്ളി തര്‍ക്കം നിലനില്‍ക്കുമ്പോള്‍ മാതൃകയായി തൊടുപുഴയിലെ വിശ്വാസികള്‍. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി കൈമാറിയാണ് വിശ്വാസികള്‍ മാതൃകയായത്. സുപ്രീംകോടതി വിധി മാനിച്ച് തര്‍ക്കത്തിന് നില്‍ക്കാതെ ഇവര്‍ തൊടുപുഴയിലെ പള്ളി കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ തൊടുപുഴയിലെ നൂറോളം യാക്കോബായ കുടുംബങ്ങളുടെ ഇടവകയായിരുന്ന പള്ളി, കോടതി വിധി മാനിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറി.

ALSO READ: സ്‌ട്രോക്ക് : ചെറുപ്പക്കാര്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാരും ഗവേഷകരും : ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍

പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കിയതോടെ യാക്കോബായ വിഭാഗക്കാര്‍ തൊടുപുഴ മങ്ങാട്ടുകവല ബൈപ്പാസിലെ വാടക കെട്ടിടത്തില്‍ പുതിയ പള്ളി തുറന്നു. ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ഭാവിയിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ പുതിയ പള്ളി പാത്രിയര്‍ക്കീസ് ബാവായുടെ കീഴില്‍ യാക്കോബായ സഭയില്‍ പ്രവര്‍ത്തിക്കുന്ന പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ പേരിലാണ്. സമാജത്തിന്റെ പേരില്‍ സ്ഥലം വാങ്ങി പുതിയ പള്ളി നിര്‍മ്മിക്കുന്നതിനെക്കുറിച്ചും യാക്കോബായക്കാര്‍ ആലോചിക്കുന്നുണ്ട്.

പൗരസ്ത്യ സുവിശേഷ സമാജം 1949ലെ ഇന്ത്യന്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. 2017 ജൂലൈ മൂന്നിന് പുറപ്പെടുവിച്ച സുപ്രീംകോടതി വിധിപ്രകാരം സുവിശേഷ സമാജത്തെ സ്വതന്ത്ര സംഘടനയായി അംഗീകരിച്ചിട്ടുണ്ടെന്ന് യാക്കോബായ വിഭാഗക്കാര്‍ പറയുന്നു. പള്ളികളും വൃദ്ധമന്ദിരങ്ങളുമായി അമ്പതോളം സ്ഥാപനങ്ങള്‍ സുവിശേഷ സമാജത്തിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ALSO READ: ആര്‍ഭാട ജീവിതം നയിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ബന്ധു, നൈറ്റ് ക്ലബ്ബില്‍ ഒരു രാത്രി ചെലവഴിച്ചത് 7.18 കോടി രൂപ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button