Latest NewsNewsIndia

ആര്‍ഭാട ജീവിതം നയിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ബന്ധു, നൈറ്റ് ക്ലബ്ബില്‍ ഒരു രാത്രി ചെലവഴിച്ചത് 7.18 കോടി രൂപ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുവായ രതുല്‍ പുരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഒരു രാത്രി കൊണ്ട് അമേരിക്കയിലെ നൈറ്റ് ക്ലബില്‍ രതുല്‍ പുരി 10.1 ലക്ഷം ഡോളര്‍ (7.18 കോടി രൂപ)ചെലവാക്കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ വ്യക്തമാക്കി. ആര്‍ഭാട ജീവിതമാണ് രതുല്‍പുരി നയിക്കുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക തട്ടിപ്പ് കേസില്‍ രതുല്‍ പുരിയെ അറസ്റ്റ് ചെയ്തിരുന്നു. 8000 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് ഇയാള്‍ക്കെതിരെ കണ്ടെത്തിയിട്ടുള്ളത്. രതുല്‍ പുരി എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന മോസര്‍ ബിയര്‍ ഇന്ത്യയുടെ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രതുല്‍ പുരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ആര്‍ഭാടജീവിതത്തെ കുറിച്ചുള്ള തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിക്കുന്നത്. അമേരിക്കയിലെ നൈറ്റ് ക്ലബില്‍ രതുല്‍ പുരി ഒരു രാത്രി ചെലവാക്കിയത് 10.1 ലക്ഷം ഡോളറാണെന്ന് വ്യക്തമായി. മാത്രമല്ല, 2011 നവംബര്‍ മുതല്‍ 2016 ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തില്‍ 45 ലക്ഷം ഡോളറാണ് രതുല്‍ പുരി വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെലവാക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കോടികളുടെ സാമ്പത്തിക തട്ടിപ്പിന് പുറമെ അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ചോപ്പര്‍ അഴിമതിക്കേസിലും രതുല്‍ പുരി പ്രതിചേര്‍ക്കപ്പെട്ടിരുന്നു. സാമ്ബത്തിക തട്ടിപ്പ് കേസില്‍ ഓഗസ്റ്റ് 20ന് അറസ്റ്റിലായ രതുല്‍ പുരി ഇപ്പോഴും ജുഡീഷ്യല്‍ കസ്്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button