KeralaLatest NewsNews

‘ജലീല്‍ ഉള്‍പ്പെട്ട മാര്‍ക്ക് ദാന വിവാദം മഞ്ഞു മലയുടെ അറ്റം മാത്രമാണ്. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും തിരശീലയ്ക്ക് പിന്നിലാണ്’ : സന്ദീപ് വചസ്പതി

എം ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ കുടുങ്ങിയ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ മഞ്ഞു മലയുടെ അറ്റം മാത്രമാണെന്ന് ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ് ആര്‍ വചസ്പതി. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും തിരശീലയ്ക്ക് പിന്നിലാണ്. സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത കുംഭകോണമാണ് പിന്നണിയിലെന്നും ലന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അദാലത്തില്‍ മാര്‍ക്ക് കൂട്ടി നല്‍കി എന്നതിനേക്കാള്‍ വലിയ തട്ടിപ്പ് നടന്നുവെന്നും സന്ദീപ് കുറിക്കുന്നു. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ സിപിഎം എന്തും ചെയ്യുമെന്നതിനുള്ള തെളിവാണ് ഈ സംഭവം. ഇതേപ്പറ്റി ചാന്‍സിലര്‍ക്ക് പരാതി നല്‍കാനാണ് തീരുമാനമെന്നും സന്ദീപ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഉൾപ്പെട്ട മാർക്ക് ദാന വിവാദം മഞ്ഞു മലയുടെ അറ്റം മാത്രമാണ്. യഥാർത്ഥ പ്രതികൾ ഇപ്പോഴും തിരശീലയ്ക്ക് പിന്നിലാണ്. സിപിഎം നേതൃത്വം ആസൂത്രണം ചെയ്‌ത കുംഭകോണമാണ് പിന്നണിയിൽ. അദാലത്തിൽ മാർക്ക് കൂട്ടി നൽകി എന്നതിനേക്കാൾ വലിയ തട്ടിപ്പ് നടന്നു എന്ന് ചുരുക്കം.

കോന്നിയിലെ SAS എസ്എൻഡിപി കോളേജിലെ 35 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് സിപിഎം നേതാവായ സിൻഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടത് എന്തിനാണെന്ന് വ്യക്തമാക്കണം. ഫാൾസ് നമ്പർ ഇല്ലാതെ ഉത്തരക്കടലാസുകൾ കൈമാറണം എന്നായിരുന്നു നിർദ്ദേശം. പരീക്ഷാ ചുമതലയുള്ള മറ്റൊരു സിൻഡിക്കേറ്റ് അംഗം വഴിയായിരുന്നു നീക്കം. പരീക്ഷാ കൻട്രോളർ അറിയാതെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 15 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. പരീക്ഷാ കൻട്രോളർ അറിഞ്ഞതോടെ ബാക്കി ഉത്തരക്കടലാസുകൾ പുറത്ത് എത്തിയില്ല. കോന്നിയിൽ സിപിഎം നടത്തിയ കുടുംബ യോഗത്തിൽ 35 കുടുംബങ്ങൾക്ക്
നേതാവ് നൽകിയ വാഗ്‌ദാനമായിരുന്നു ഇത്. ഇതേപ്പറ്റി കുടുംബയോഗത്തിൽ ചർച്ചയും നടന്നിട്ടുണ്ട്. തിരെഞ്ഞെടുപ്പ് വിജയിക്കാൻ സിപിഎം എന്തും ചെയ്യുമെന്നതിനുള്ള തെളിവാണ് ഈ സംഭവം. ഇതേപ്പറ്റി ചാൻസിലർക്ക് പരാതി നൽകാനാണ് തീരുമാനം.

https://www.facebook.com/sandeepvachaspati/posts/960882507598685?__xts__%5B0%5D=68.ARBhDwR9jL6tfI5aIUeg2qno8ExP1iEKbz_YJ7WJKSbs_mycbC2ycp8HzUPokbSmaGTSmu3hlAywvSaN5cBxvpIUqwASADyKzaZk7M0969E4o3TxPgZ5gVb31uZAGxqr3q0VLaNuF8NDzgd5RQiIXRQz-4ZzpoGn7tqOo8Ezq9HeBMYbB50HdixaeX6YRQZQRBaBVepUr9ojT_7qFMy0LgkU_0LKP0QI1zAESEHUsaLCZ-Kx9Fcx-CyuMeaiB021as9ZfNGAPmO_FmGwRaAeYd-sy-tOVEpKqQtwP1nOAWvGlmp-ICgk0rYfEea1JObmC6vqEmOlie7sKzLnVqI&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button