Latest NewsNewsTechnology

നാല് ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ വാട്സ് ആപ്പ്

വീണ്ടും ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ പ്രമുഖ മെസ്സേജിങ് ആപ്പ് ആയ വാട്സ് ആപ്പ്. സ്പ്ലാഷ് സ്‌ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്, പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്, ഡാര്‍ക്ക് മോഡ് എന്നി നാല് ഫീച്ചറുകളാണ് അവതരിപ്പിക്കുക. വാട്സാപ്പ് തുറക്കുമ്പോഴെല്ലാം അതിന്റെ ലോഗോ തെളിയുന്ന സംവിധാനമാണ് സ്പ്ലാഷ് സ്‌ക്രീന്‍. ലോഗോ കാണിച്ചതിനു ശേഷമാണ് ചാറ്റ് വിന്‍ഡോയിലേക്ക് കടക്കുവാൻ സാധിക്കുക.

Also read : സ്ഥലം കുറവാണോ ബാല്‍ക്കണിയിലൊരുക്കാം പൂന്തോട്ടം

മ്യൂട്ട് ചെയ്ത ചാറ്റുകള്‍ സ്റ്റാറ്റസ് സ്‌ക്രീനില്‍ നിന്നും മറച്ചുവെക്കുവാൻ സഹായിക്കുന്ന ഫീച്ചറാണ് ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ്. നിലവില്‍ മ്യൂട്ട് ചെയ്ത സ്റ്റാറ്റസുകള്‍ പട്ടികയില്‍ ഏറ്റവും താഴെയായി കാണാന്‍ സാധിക്കും. ഈ ഫീച്ചർ വരുന്നതോട് കൂടി മ്യൂട്ട് ചെയ്ത സ്റ്റാറ്റസുകള്‍ക്ക് പ്രത്യേകം ടാബ് നല്‍കും. രാത്രി ഉപയോഗത്തിന് ഉപകാരപ്രഥവും, ഒപ്പം ബാറ്ററി ലാഭിക്കാനും സഹായിക്കുന്ന ഫീച്ചറാണ് ഡാര്‍ക്ക് മോഡ്. പല പേജുകളുടെയും നിറം മാറ്റുവാന്‍ ഇതിലൂടെ സാധിക്കും.

Also read : ബോലോ തരരര.. പാടി ട്രാഫിക് നിയന്ത്രണം; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ബീറ്റാ ടെസ്റ്റ് അംഗങ്ങള്‍ക്ക് മാത്രമേ ഈ അപ്ഡേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കു. ഐഫോണ്‍ ഐഓഎസ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകൾ നിലവില്‍  ലഭ്യമാക്കിയിട്ടുള്ളത്. അതേസമയം ഈ സ്പ്ലാഷ് സ്‌ക്രീന്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലും ലഭ്യമാണ്. അധികം വൈകാതെ ഈ ഓഫറുകൾ എല്ലാവർക്കും ലഭ്യമാകും

shortlink

Related Articles

Post Your Comments


Back to top button