Latest NewsKeralaNews

5 മിനിറ്റിനുള്ളില്‍ ലോക്ക് തകര്‍ത്ത് മോഷണം; ഒന്നരലക്ഷത്തിന്റെ ബുള്ളറ്റ് 6000 രൂപയ്ക്ക് വിറ്റു; 18കാരന്‍ പിടിയില്‍

തൃശൂര്‍: കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാന്‍ പണത്തിനായി പതിനെട്ടുകാരന്‍ കണ്ടെത്തിയ വഴി മോഷണമായിരുന്നു. അതും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകളാണ് മോഷ്ടിക്കുന്നത്. ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് യാസീന്‍ ആണ് ഇത്തരത്തില്‍ മോഷണം നടത്തി പണം സമ്പാദിക്കുന്നത്. ബൈക്കുകളുടെ ലോക്ക് തകര്‍ത്ത് 5 മിനിറ്റിനുള്ളില്‍ സ്റ്റാര്‍ട്ട് ചെയ്തു കടന്നുകളയുന്നതാണ് യാസീന്റെ രീതി.

എടപ്പാളില്‍ നിന്നു മോഷ്ടിച്ച ഒന്നരലക്ഷം രൂപയുടെ മോട്ടോര്‍ സൈക്കിള്‍ ആറായിരം രൂപയ്ക്കാണ് യാസീന്‍ മറിച്ചുവിറ്റത്. ഒരുമാസം മുന്‍പു മോഷ്ടിച്ച മറ്റൊരു മോട്ടര്‍ സൈക്കിള്‍ 20,000 രൂപയ്ക്കു വിറ്റെന്നും പൊലീസ് കണ്ടെത്തി. ഒരുമാസം മുന്‍പ് പൊന്നാനിയില്‍ നിന്നാണ് യാസീന്‍ ബുള്ളറ്റ് മോഷ്ടിച്ചത്. നാലുദിവസം മുന്‍പ് എടപ്പാളിലും മോഷണം നടത്തി. ഒടുവില്‍ യാസീന്‍ പൊലീസിന്റെ പിടിയിലായി. കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാനാണ് മോഷണം നടത്തി പണം സമ്പാദിച്ചതെന്നു യാസീന്‍ പൊലീസിന് മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button