KeralaLatest NewsNews

ആറു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശ്കതമായ മഴ തുടരുന്നതിനാൽ ഇന്ന് ആറു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (21.10.2019) അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Also read : സംസ്ഥാനത്ത് കനത്ത മഴ : മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴ : ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

ശക്തമായ മഴയെ തുടർന്ന് കൊല്ലത്തെ പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്‍റെയും ഗതാഗത തടസ്സങ്ങളുടേയും പശ്ചാത്തലത്തിൽ കൊട്ടാരക്കര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. സിബിഎസ്‍ഇ, ഐസിഎസി തുടങ്ങി എല്ലാ സിലബസിലും പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

Also read : സംസ്ഥാനത്ത് അതിശക്തമായ മഴ : തീവ്രമിന്നലിന് സാധ്യത : ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ മാറിതാമസിക്കണമെന്ന് അധികൃതര്‍

പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവയടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച യൂണിവേഴ്സിറ്റി,ബോര്‍ഡ് പരീക്ഷകള്‍ക്ക് മാറ്റമില്ല. ആലപ്പുഴ ജില്ലയിൽ പ്രൊഫഷണല്‍ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും. തൃശ്ശൂരില്‍ സ്കുളുകള്‍ക്കും അങ്കണവാടികള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും. എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധിയായിരിക്കും.  സ്റ്റേറ്റ്‌, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകം. കോളേജുകൾക്ക് അവധിയില്ല.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റ് ആറ് ജില്ലകളില്‍ യെല്ലോ ആലര്‍ട്ടായിരിക്കുമെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 22 ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button