KeralaLatest NewsNews

കനത്ത മഴ; കൂടുതൽ ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: തുലാവര്‍ഷം ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 21 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എറണാകുളം ജില്ലയില്‍ എല്ലാ സ്കൂളുകള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റേറ്റ്‌, സിബിഎസ്‌ഇ, ഐസിഎസ്‌ഇ, ഐഎസ്‌ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാല്‍ എറണാകുളത്തെ കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. ആലപ്പുഴയിൽ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

Read also: കനത്ത മഴ; പലയിടത്തും പോളിംഗ് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button