Latest NewsNewsBusiness

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോക സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടും : ഐഎംഎഫ് പുറത്തുവിട്ട് റിപ്പോര്‍ട്ട് ഇങ്ങനെ

ലണ്ടന്‍: വരുന്ന അഞ്ച് വര്‍ഷങ്ങള്‍ ലോകരാഷ്ട്രങ്ങളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകമാകമാനം സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നാണ് എന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുപ്രകാരം ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ 90 ശതമാനം സമ്പദ്ഘടനകളെയും സാമ്പത്തിക മാന്ദ്യം ബാധിക്കുമെങ്കിലും ഇന്ത്യ അതിനെ തരണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also :  ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും എക്‌സിറ്റ് പോള്‍ ഫലം, വിവിധ ദേശീയ മാധ്യമങ്ങളുടെ സർവേയിൽ

അടുത്ത അഞ്ച് വര്‍ഷത്തിനിടെ ലോക സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള ചൈനയുടെ സംഭവനയില്‍ ഏകദേശം 4.4 ശതമാനത്തിന്റെ കുറവാകും ഉണ്ടാകുക. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 32.7 ശതമാനമാണ്. ലോക സാമ്പത്തിക വളര്‍ച്ചയ്ക്ക് അമേരിക്കയുടെ സംഭാവന ചൈനയേക്കാള്‍ ഏറെ താഴെയാണ്. 13.8 ശതമാനമുള്ള അമേരിക്കയുടെ സംഭാവന 2024ല്‍ 9.2 ശതമാനമായി ചുരുങ്ങും. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ ആഗോള സാമ്പത്തിക സംഭാവന 15.5 ശതമാനമായി ഉയര്‍ന്ന് അമേരിക്കയെ കടത്തിവെട്ടും എന്നാണ് അന്താരാഷ്ട്ര നാണയ നിധി പറയുന്നത്.

ഇക്കൂട്ടത്തില്‍ 3.7 ശതമാനവുമായി ഇന്ത്യയ്ക്ക് പിറകെ ഇന്തോനേഷ്യയും ഉണ്ടാകും. യു.കെ 2024ല്‍ പതിമൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും നാണയ നിധി പറയുന്നു. ബ്രെക്‌സിറ്റ് യു.കെയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണിത്. നിലവില്‍ ഈ പട്ടികയില്‍ യു.കെയുടെ സ്ഥാനം ഒന്‍പതാണ്. റഷ്യയുടെ സംഭാവന നിലവില്‍ രണ്ടു ശതമാനമാണ്. റഷ്യ, ജപ്പാന്‍, ബ്രസീല്‍,ജര്‍മനി, ടര്‍ക്കി, മെക്‌സിക്കോ, പാക്കിസ്ഥാന്‍ സൗദി എന്നിവയാണ് ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന പ്രധാന രാജ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button