NewsIndia

ബാലിസ്റ്റിക് മിസൈലുകള്‍ ഇനി അതിര്‍ത്തി കടക്കില്ല; ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇന്ത്യ. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അത്യാധുനിക മിസൈലുകളാണിവ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ) കീഴിലാണ് ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നത്.

സെക്കന്റില്‍ ഒരു മൈല്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ മിസൈലുകള്‍ ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കിയാല്‍ ലോകത്തെ ഏറ്റവും വലിയ ആയുധ ശക്തികളിലൊന്നായി ഇന്ത്യമാറും. പദ്ധതിയുടെ പ്രാരംഭഘട്ട നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

ALSO READ: മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണം : പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ചൈന, അമേരിക്ക, റഷ്യ, എന്നീ രാജ്യങ്ങള്‍ ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ പരീക്ഷിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. ആണവ ആക്രമണങ്ങള്‍ ചെറുക്കുന്നതിനും ഫ്രണ്ട് ലൈന്‍ കോംബാക്ട് യൂണിറ്റുകള്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടാണ് ഈ രാജ്യങ്ങള്‍ ഇങ്ങനെയൊരു നീക്കം നടക്കുന്നത്.

ഇന്ത്യ ഹൈപ്പര്‍ സോണിക് ആയുധങ്ങള്‍ക്ക് രൂപം നല്‍കുന്നതിന്റെ പ്രധാന ലക്ഷ്യം ആധുനിക ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുക എന്നതാണ്. പ്രതിരോധ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ വ്യവസായമേഖലയിലെ, മിസൈല്‍ സാങ്കേതികവിദ്യ, ലൈഫ് സയന്‍സസ്, നാവിക സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ 1,500ഓളം പേറ്റന്റുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി പറഞ്ഞു. പേറ്റന്റുകള്‍ ഒരുപരിധിവരെ സൗജന്യമായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ ഭാവിയില്‍ നിര്‍ണായകമാകുമെന്ന് റിട്ട. ലെഫനന്റ് വിനോദ് ബാട്ടിയയും വ്യക്തമാക്കി. നിലവില്‍ ഈ സാങ്കേതികവിദ്യ അമേരിക്കയും റഷ്യയുമാണ് സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത കാലത്തായി ചൈനയും ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്.

ALSO READ: ജോളിയുടെ അഭിഭാഷകന്‍ ആളൂരല്ല, വക്കീലുണ്ടോ എന്ന ചോദ്യത്തിന് അറിയില്ലെന്ന് ജോളി; ഒടുവില്‍ സൗജന്യ നിയമസഹായം

shortlink

Related Articles

Post Your Comments

Related Articles


Back to top button