CinemaLatest NewsNewsBollywoodEntertainment

മിലിന്ദ് സോമന്റെ ആ വീഡിയോ കണ്ടത് രണ്ട് കോടിയിലധികം ആളുകള്‍; കാരണം ഇതാണ്

നടനും മോഡലുമായ മിലിന്ദ് സോമന് ഏറെ ആരാധകര്‍ ഉണ്ട്. 52 കാരനായ മിലിന്ദ് കഴിഞ്ഞ വര്‍ഷമാണ് 27 കാരിയായ അങ്കിതയെ വിവാഹം കഴിച്ചത്. ഇത് വന്‍ വാര്‍ത്തയായെന്ന് മാത്രമല്ല, ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇരുവര്‍ക്കും നേരെ സൈബര്‍ ആക്രമണവും നടന്നിരുന്നു.25 വയസ്സിന്റെ പ്രായ വ്യത്യാസമാണ് ഇരുവര്‍ക്കും ഉള്ളത്. ആരാധകരുടെ ഒരു ചോദ്യത്തിന് മറുപടിയുമായി മിലിന്ദും അങ്കിതയും ഒരുമിച്ചെത്തിയ വീഡിയോ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വീഡിയോ കണ്ടിരിക്കുന്നത് രണ്ടു കോടിയിലധികം പേരാണ്.

ALSO READ: ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തീപിടിച്ചു; നവജാതശിശു വെന്തുമരിച്ചു; 5 കുട്ടികള്‍ക്ക് പൊള്ളലേറ്റു

അങ്കിത് എപ്പോഴെങ്കിലും അച്ഛാ എന്ന് വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘യെസ്’ എന്നായിരുന്നു മിലിന്ദിന്റെ മറുപടി. ഈ ഉത്തരം കേട്ട് അങ്കിത പുഞ്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് അവള്‍ തന്നെ അങ്ങനെ വിളിക്കാറുണ്ടെന്നായിരുന്നു മിലിന്ദ് തുറന്ന് സമ്മതിച്ചത്. 2018 ഏപ്രില്‍ 22നായിരുന്നു ഇവരുടെ വിവാഹം. സീനിയര്‍ ഫ്‌ലൈറ്റ് അറ്റന്റന്റ് ആയിരുന്നു അങ്കിത വിവാഹ ശേഷം ജോലി ഉപേക്ഷിക്കുകയായിരുന്നു.

ALSO READ: സിഗരറ്റ് കുറ്റികള്‍ കണ്ടെടുത്തു; ചായക്കട ഉടമയ്ക്ക് 27,000 രൂപ പിഴ; സിഗരറ്റ് പാക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button