KeralaLatest NewsNews

എറണാകുളം നഗരത്തില്‍ വൈദ്യുതി മുടങ്ങും

കൊച്ചി: കലൂര്‍ സബ്‌സ്റ്റേഷനില്‍ വെള്ളം കയറിയതിനാൽ എറണാകുളം നഗരത്തില്‍ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം സെക്ഷനുകളില്‍ വൈദ്യുതി മുടങ്ങുമെന്നാണ് അറിയിപ്പ്. ഒന്നര മീറ്റര്‍ ഉയരത്തിലാണ് സബ്‌സ്റ്റേഷനില്‍ വെള്ളം കയറിയിരിക്കുന്നത്. 10 പമ്പുകൾ ഉപയോഗിച്ച്‌ വെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്.

Read also: നാല് വയസ്സുകാരിയുടെ മൃതദേഹം പാത്രത്തില്‍ അടച്ചുവച്ച നിലയില്‍; അയല്‍വാസികള്‍ തട്ടിക്കൊണ്ടുപോയി രക്തംകുടിച്ചെന്ന് ബന്ധുക്കള്‍

അതേസമയം നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button